മലപ്പുറം :ഭരണകൂടങ്ങളുടെ കോർപറേറ്റ് നയങ്ങൾക്കെതിരേയുള്ള പ്രതിഷേധമായി സംസ്ഥാന
തലത്തിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ -എഫ് ഐ ടി യു മെയ്ദിന റാലിയും, സംഗമവും സംഘടിപ്പിച്ചു. മലപ്പുറം ടൗണിൽ നടന്ന മെയ്ദിന റാലിയും സംഗമവും എഫ് ഐ ഡി യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട് ഉദ്ഘാടനം ചെയ്തു.
ജന: വിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നയങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്നതെന്നും കേന്ദ്ര ബജറ്റിൽ സബ്സിഡികൾ ഇല്ലാതാക്കുവാനുള്ള നിർദേശങൾ നൽകി രാജ്യം നേരിടുന്ന ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നേരിട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ തൊഴിലില്ലായ്മ പരിഹരിക്കുന്ന പദ്ധതികളോ നിർദേശങ്ങളോ ഉൾപെടുത്തിയിട്ടില്ല. എന്നാൽ കോർപറേറ്റുകൾക്ക് വൻ ഇളവുകളാണ് സർക്കാർ നടപ്പിലാക്കുന്നത്.
പിണറായി സർക്കാർ കരാർ ലംഘിച്ച അദാനിക്കു വേണ്ടി ഖജനാവിൽ നിന്നും പണം നൽകി സഹായിക്കുമ്പോൾ ഒതാഴിലാളിക്ക് നൽകേണ്ട പെൻഷൻ തുകയടക്കം കുടിശിഖയാണന്നും അദ്ദേഹം പറഞ്ഞു. എഫ് ഐ ടി യു മലപ്പുറം ജില്ലാ ട്രഷറർ ഫാറൂഖ് കെപി അധ്യക്ഷതവഹിച്ച പരിപാടിയിൽ വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് മെയ്ദിന സന്ദേശം നൽകി.
എഫ് ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം സെയ്താലി വലമ്പൂർ, ബിൽഡിംഗ് & കൺസ്ട്രക്ഷൻ ലേബേഴ്സ് യൂണിയൻ(FITU ) സംസ്ഥാന ജനറൽ സെക്രട്ടറി അഫ്സൽ മലപ്പുറം,ബിൽഡിംഗ് & കൺസ്ട്രക്ഷൻ ലേബേഴ്സ് യൂണിയൻ(FITU ) ജില്ലാ പ്രസിഡന്റ് എൻ കെ റഷീദ്, അസ്‌ലം കല്ലടി,സി എച്ച് സലാം, ഇർഫാൻ എൻ കെ തുടങ്ങിയവർ സംഗമത്തിൽ പങ്കെടുത്ത് സംസാരിച്ചു.