New Update
പൊന്നാനി: പൊതു വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻ കടയ്ക്ക് മുന്നിൽ ധർണ്ണ നടത്തി. റേഷൻകടകളിൽ മാസാവസാനം ജനങ്ങൾക്ക് ലഭിക്കേണ്ട റേഷൻ ഭക്ഷ്യധാന്യങ്ങൾ ലഭിക്കാതെ തിരികെ പോകേണ്ടി വരികയും,മൂന്ന് ദിവസം റേഷൻ കട അടച്ചിടുകയും ചെയ്ത സംഭവം പൊതുവിതരണ സമ്പ്രദായം തുടങ്ങിയതിനുശേഷ മുള്ള ആദ്യത്തെതാണെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ ആരോപിച്ചു.
Advertisment
മണ്ഡലം പ്രസിഡണ്ട് എം അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ്, എ പവിത്രകുമാർ, എം രാമനാഥൻ, എം ഷറഫുദ്ദീൻ, ടി രാജകുമാർ, വസുന്ധരൻ, നാസർ, മുഹമ്മദ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.