കക്കുകളി നാടകത്തിനെതിരെ പ്രതിഷേധവുമായി കെസിവൈഎം ശാസ്താംകോട്ട യൂണിറ്റ്

New Update

publive-image

ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തേയും വികലമായി ചിത്രീകരിക്കുന്ന കക്കുകളി എന്ന നാടകത്തിനെതിരെ കെസിവൈഎം ശാസ്താംകോട്ട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. ശാസ്താംകോട്ട സെന്റ് തോമസ് ദേവാലയത്തിൽ വച്ച് നടന്ന പ്രതിഷേധ പരിപാടികൾ ഇടവക വികാരി ഫാ:മാത്യു പാറപ്ലാക്കൽ ഉത്ഘാടനം ചെയ്തു.

Advertisment

ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ സന്യാസിനികളെ അപമാനിക്കുന്നത് ശരിയായ രീതിയല്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മദർ സുപ്പീരിയർ സി : സീമ മേരി മുഖ്യപ്രഭാഷണം നടത്തി. കെസിവൈഎം ശാസ്താംകോട്ട യൂണിറ്റ് പ്രസിഡന്റ് മനു ജേക്കബ്, കെസിവൈഎം മുൻ രൂപതാ പ്രസിഡന്റ് കിരൺ ക്രിസ്റ്റഫർ, രൂപതാ ജോയിന്റ് സെക്രട്ടറി എബിൻ ബെനഡിക്റ്റ് എന്നിവർ സംസാരിച്ചു. യൂണിറ്റ് അംഗങ്ങളായ എബിൻ ജോയ്, നിതിൻ, ജോസി പീറ്റർ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment