New Update
/sathyam/media/post_attachments/u9pXCKB37nr6OfWoCP94.jpg)
പൂച്ചാക്കല്‍: മണപ്പുറം സെന്‍റ് തെരേസാസ് ഹൈസ്ക്കൂളില്‍ അവധിക്കാല വായനാപരിപോഷണ പരിപാടിക്ക് തുടക്കമായി.സ്ക്കൂള്‍ മാനേജര്‍ ആന്‍റോച്ചന്‍ മംഗലശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പി.റ്റി.എ പ്രസിഡന്‍റ് പി.ആര്‍.സുമേരന്‍ പുസ്തക വിതരണം നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.
Advertisment
കുട്ടികളുടെ പ്രായത്തിനനുസരിച്ചാവണം കുട്ടികൾക്ക് പുസ്തകങ്ങൾ തെരഞ്ഞെടുത്തുകൊടുക്കേണ്ടത്. പുസ്തകങ്ങൾ ഒരേ സമയം അവരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതായിരിക്കണം.നിറങ്ങളും ചായങ്ങളും ചിന്തകളും നിറഞ്ഞ ഒരു മാസ്മരിക ലോകം തീർക്കാൻ വായനകൊണ്ട് അവർക്ക് സാധിക്കണം.അക്ഷരങ്ങളും അക്കങ്ങളും അവരുടെ കൂട്ടുകാരാകണം.നർമ്മബോധവും ചിന്തയും സംശയങ്ങളും കൂടാതെ പൗരബോധവും ഉത്തരവാദിത്വങ്ങളും കടമയും കുട്ടികളിൽ ഉണ്ടാകാൻ വായനയിലൂടെ സാധിക്കും
ഹെഡ്മിസ്ട്രസ്സ് എലിസബത്ത് പോൾ,അദ്ധ്യാപകരായ രേഷ്മ കെ ജെ,അന്ന ടെനീഷ്യ,വിദ്യാർത്ഥി പ്രതിനിധി ആരഭി എന്നിവരും സംസാരിച്ചു.പി റ്റി എ, എം പി റ്റി എ പ്രതിനിധികളും,രക്ഷിതാക്കളും, വിദ്യാര്‍ത്ഥികളും ചടങ്ങില്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us