സമദ് കല്ലടിക്കോട്
Updated On
New Update
/sathyam/media/post_attachments/j56ESGyOmJt2G3ntGTju.jpg)
പട്ടാമ്പി:അനശ്വരങ്ങളായ കൃതികളിലൂടെ ഇന്നും മലയാളികളുടെ മനസ്സിൽ ജീവിക്കുന്ന മഹാകവി കുമാരനാശാന്റെ 150ആം ജന്മ വാർഷികത്തോട് അനുബന്ധിച്ച് ചൈത്രം ചിത്രകല സംഘം സംഘടിപ്പിക്കുന്ന മഹാകവിയുടെ കവിതകളുടെ ചിത്രഭാഷ്യം ഏകദിന ക്യാമ്പ് കൂറ്റനാട് പിലാക്കാട്ടിരിയിൽ ശനിയാഴ്ച രാവിലെ 9 മണി മുതൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Advertisment
മഹാകവി മാത്രമായിരുന്നില്ല കുമാരനാശാന്‍.സാമൂഹിക പ്രവര്‍ത്തകനും പ്രഭാഷകനും നിയമസഭാസാമാജികനും എല്ലാറ്റിനുമൊപ്പം ഉന്നത നിലവാരം പുലര്‍ത്തിയ പത്രപ്രവര്‍ത്തകന്‍ കൂടിയായിരുന്നു.പത്രാധിപര്‍ എന്ന നിലയിലാണ് കുമാരനാശാന്‍ മലയാളത്തില്‍ അറിയപ്പെട്ടു തുടങ്ങിയത്.ആശയ സമ്പൂർണമായ അദ്ദേഹത്തിന്റെ വരികൾക്കാണ് കേരളത്തിലെ പ്രഗൽഭരായ ചിത്രകാരന്മാർ 'കാവ്യ-ചിത്രോത്സവം'വരയിലൂടെ വർണ്ണം നൽകുന്നത്.കവിതകളെ കുറിച്ച് സംവദിച്ചും വരയും വായനയും പങ്കുവച്ചും സഹൃദയർക്ക് ഒന്നിച്ചു നീങ്ങാനുള്ള ഈ ചുവടു വയ്പ്പ് ആലങ്കോട് ലീല കൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
നന്ദകുമാർ അറയ്ക്കൽ, രാവുണ്ണി കെ. ഉണ്ണികൃഷ്ണൻ,പിആർകെ ചേനം,ശ്രീജ നടുവം,തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.പി. റജീന,പഞ്ചായത്ത് പ്രസിഡന്റ് ബാലചന്ദ്രൻ,വാർഡ് മെമ്പർ ഫൈസൽ ചോലക്കൽ തുടങ്ങിയവർ ആശംസയർപ്പിച്ച് സംസാരിക്കും.
മഹാകവിയുടെ അനുസ്മരണത്തോടൊപ്പം വ്യത്യസ്ത മേഖലയിലുള്ള സൃഷ്ടികൾ അവതരിപ്പിക്കപ്പെടുകയും ആസ്വാദന വിധേയമാക്കപ്പെടുകയും ചിത്രകലാ അഭിരുചിയെ ചേർത്തു നിറുത്തുന്നതുമായിരിക്കും ഒരു പകൽ നീളുന്ന കാവ്യ ചിത്രോത്സവം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us