എയർടെൽ എക്‌സ്‌ട്രീം കുറഞ്ഞ നിരക്കിൽ സ്റ്റാൻഡ് ബൈ പ്ലാനുകൾ അവതരിപ്പിച്ചു

New Update

publive-image

Advertisment

കൊച്ചി: ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ ബ്രോഡ്ബാൻഡ് സേവനം ഗ്രാമീണ മേഖലകളിൽ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി എയർടെൽ എക്സട്രീം ഫൈബർ സ്റ്റാൻഡ് ബൈ പ്ലാനുകൾ അവതരിപ്പിച്ചു. സൗജന്യ ലൈവ് ടിവി, ഒടിടി തുടങ്ങിയ ആനൂകൂല്യങ്ങളോടൊപ്പം പ്രതിമാസം 199 രൂപ, 399 രൂപ എന്നീ നിരക്കുകളിൽ തുടങ്ങുന്നതാണ് ഈ പ്ലാനുകൾ. 10 എംബിപിഎസ് വരെ വേഗതയും പരിധിയില്ലാത്ത വോയ്സ് കോളുകളും ഡേറ്റയും ലഭിക്കും. 399 രൂപയുടെ പ്ലാനിനൊപ്പം വിവിധ ഒടിടികളും ലഭിക്കും.

തുടക്ക പ്ലാനായ 199 രൂപയുടെ പ്രതിമാസ പ്ലാനിൽ അഞ്ചു മാസത്തേക്ക് 10 എംബിപിഎസ് വേഗതയും സൗജന്യ വൈഫൈ റൂട്ടറും ലഭിക്കും. ഈ പ്ലാനിന് ആകെ ചെലവ് 1,674 രൂപയാണ്. ഇതിൽ ഒറ്റത്തവണ ഇൻസ്റ്റലേഷൻ ചാർജായ 500 രൂപയും ജിഎസ്ടിയും ഉൾപ്പെടും.
399 രൂപയുടെ പ്രതിമാസ പ്ലാനിനൊപ്പം 10 എംബിപിഎസ് വേഗതയിൽ പരിധിയില്ലാത്ത ഡേറ്റ, സൗജന്യ വൈഫൈ റൂട്ടർ എക്സ്ട്രീം ബോക്സ്, 350ലേറെ ടിവി ചാനലുകൾ തുടങ്ങിയവ ലഭിക്കും. ഒറ്റത്തവണ ഇൻസ്റ്റലേഷൻ ചാർജായ 500 രൂപയും ജിഎസ്ടിയും ഉൾപ്പെടെ ഈ പ്ലാനിന്റെ ആകെ ചെലവ് അഞ്ചു മാസത്തേക് 3000 രൂപയാണ്.

Advertisment