/sathyam/media/post_attachments/kFUxDaMuxzNJSzm1AMtQ.jpg)
ആദിവാസി ക്രിസ്ത്യൻ സമൂഹത്തിനെതിരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങൾ തീർത്തും അപലപനീയമാണ്. ജനാധിപത്യ ഇന്ത്യയിലെ മുഴുവൻ പൗരസമൂഹവും ഭരണകൂട സമ്മതത്തോടെ നടപ്പാക്കപ്പെടുന്ന ഇത്തരം ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തണമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് ടി.കെ മുഹമ്മദ് സഈദ് ആഹ്വാനം ചെയ്തു.
മണിപ്പൂരിലെ 41 ശതമാനത്തോളം വരുന്ന ആദിവാസി ക്രിസ്ത്യൻ സമൂഹത്തിൻ്റെ വീടുകൾ, ചർച്ചുകൾ എല്ലാം അഗ്നിക്കിരയാക്കുകയും സമാധാനത്തോടെ ജീവിക്കാൻ ആവാതെ പലായനം ചെയ്യേണ്ടി വരുകയും ചെയ്യുന്ന കാഴ്ച ഭീതിപ്പെടുത്തുന്നതാണ്.
സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ഭരണകൂടം തന്നെ ആ കടമ നിർവഹിക്കുന്നതിൽ പരാജയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ബി.ജെ.പി ഭരണകൂടം എങ്ങനെയാണ് നേരിടുന്നത് എന്നതിൻറെ നേർചിത്രം കൂടിയാണ് മണിപ്പൂരിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. സംഘർഷ സമയത്തെ ഭരണകൂട നിഷ്ക്രിയത്വം സൂചിപ്പിക്കുന്നത് അക്രമങ്ങൾക്കുള്ള നിശബ്ദ പിന്തുണ തന്നെയാണ്. പ്രത്യയശാസ്ത്രപരമായി ഹിന്ദുത്വയിലധിഷ്ഠിതമായ ഭരണകൂടം ന്യൂനപക്ഷങ്ങളോട് പുലർത്തുന്ന സമീപനം എന്താണ് എന്നത് അക്രമങ്ങൾക്കെതിരെ നടപടി എടുക്കാത്തതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം.
ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കും പുരോഹിതർക്കുമെതിരിൽ വംശഹത്യാ ആഹ്വാനം നടത്തുകയാണ് രാജ്യത്തെ ആർ.എസ്.എസ് നേതാക്കളും സോഷ്യൽ മീഡിയയിലെ ഹിന്ദുത്വസേനയും എന്നത് ഗുരുതരമായി കാണേണ്ടതുണ്ട്.
കാണ്ഡമാലിന് ശേഷം ക്രിസ്ത്യൻ സമൂഹം നേരിടുന്ന ഏറ്റവും വലിയ അക്രമണമാണ് മണിപ്പൂരിലേതെന്ന് ക്രിസ്തീയ പുരോഹിതന്മാർ വ്യക്തമാക്കിയ സ്ഥിതിക്ക് സമൂഹം ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ആക്രമണത്തിന് ഇരയാകുന്നവരോടൊപ്പം എസ്.ഐ.ഒ ഐക്യപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us