New Update
/sathyam/media/post_attachments/A2Kz8eABTTmfTq5N8DbC.jpg)
പട്ടാമ്പി :ഒന്നിച്ചു വരയ്ക്കുമ്പോൾ തെളിയുന്നത് നവ നവോത്ഥാനത്തിന്റെ മിഴിവാർന്ന ചിത്രങ്ങളാണെന്നും വിശ്വസ്നേഹത്തിന്റെ പ്രചാരകനായിരുന്ന കുമാരനാശാൻ സാമൂഹിക യാഥാർഥ്യങ്ങളുടെ തീക്ഷ്ണ ചിത്രങ്ങളെക്കൂടി അക്ഷരങ്ങളിൽ പകർത്തിവെച്ചതായും
Advertisment
ആലങ്കോട് ലീല കൃഷ്ണൻ പറഞ്ഞു. മലയാളികളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന മഹാകവി കുമാരനാശാന്റെ 150ആം ജന്മ വാർഷികത്തോട് അനുബന്ധിച്ച് ചൈത്രം ചിത്ര കലാസംഘവും തൃശൂർ ലിറ്റററി ഫോറവും സംയുക്തമായി സംഘടിപ്പിച്ച 'കുമാരനാശാന്റെ കാവ്യഭാവങ്ങളുടെ ചിത്രാവിഷ്കാരം' ഏകദിന സംസ്ഥാനക്യാമ്പ് കൂറ്റനാട് പിലാക്കാട്ടിരി കേദാരം വസതിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വീട്ടുമുറ്റവും സംസ്കാര കേന്ദ്രമായി മാറണം.കവിതകളെ കുറിച്ച് സംവദിച്ചും വരയും വർണ്ണവും സാക്ഷാത്കരിച്ചും, വീട്ടുമുറ്റങ്ങളെ സർഗാത്മകമായി വീണ്ടെടുക്കാനുള്ളഈ ചുവടുവയ്പ്പ് മാതൃകാപരമാണെന്ന് ആലങ്കോട് ലീല കൃഷ്ണൻ പറഞ്ഞു.അശോക് കുമാർ അധ്യക്ഷനായി.ആശയ സമ്പൂർണമായ ആശാന്റെ രചനകൾക്കാണ് കേരളത്തിലെ പ്രഗൽഭരായ ചിത്രകാരന്മാർ 'കാവ്യചിത്രം' വരയിലൂടെ വർണ്ണം നൽകിയത്.നന്ദകുമാർ അറയ്ക്കൽ ആശാന്റെ ചിത്രം വരച്ച് ക്യാമ്പിന് തുടക്കമിട്ടു.രാവുണ്ണി കെ.ഉണ്ണികൃഷ്ണൻ,പിആർകെ ചേനം,അനിതവർമ,ശ്രീജ നടുവം,ഡോ.ആനന്ദ്,പരമേശ്വരൻ, ജനാർദ്ദനൻ തുടങ്ങിയവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.അർച്ചന കൃഷ്ണൻ സ്വാഗതവും രേണുക നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us