രത്നകുമാരിക്ക് ആദരം. വാഹനാപകടം നടന്നയുടൻ  മനോധൈര്യം ചോരാതെ രക്ഷാപ്രവർത്തനം നടത്തി  

author-image
സമദ് കല്ലടിക്കോട്
Updated On
New Update
publive-image
മണ്ണാർക്കാട്: കോട്ടോപ്പാടം -വേങ്ങയിൽ കഴിഞ്ഞ ദിവസം നടന്ന  വാഹനാപകടത്തിൽ പരുക്കേറ്റ് രക്തംവാർന്ന് റോഡിൽ കിടന്നവരെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ നാട്ടുകാരുടെ ഇടയിൽ നിന്ന് മനോധൈര്യം കാണിച്ച കുണ്ട്ലക്കാട് കൈത്താങ്ങ് കൂട്ടായ്മ മെമ്പറും, കോട്ടോപ്പാടം കുടുംബാരോഗ്യ കേന്ദ്രത്തിലെ ആശാ വർക്കറുമായ രത്നകുമാരിയെ കുണ്ട്ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ അനുമോദിച്ചു.
Advertisment
അനുമോദന ചടങ്ങിൽ കോടിയിൽ സാജിദ്, മൊയ്‌ദീൻകുട്ടി ചള്ളപ്പുറത്ത്, ചന്ദ്രശേഖരൻ ചള്ളപ്പുറത്ത്,ആലിക്കൽ ഹംസ, രാധാകൃഷ്ണൻ ടി. പി,പറമ്പത്ത് അബ്ബാസ്,മുഹമ്മദ്‌ നെയ്യപ്പാടത്ത്, നാസർ നെയ്യപ്പാടത്ത് എന്നിവർ പങ്കെടുത്തു.
Advertisment