സ്നേഹയുടെ സ്വപ്നങ്ങൾക്ക് തുണയായി വാദ്യകല. എടത്തറ ശ്രീ പ്രസന്ന മഹാഗണപതി ക്ഷേത്രം ഭാഗവത സപ്താഹയജ്ഞത്തിൽ സ്നേഹയുടെ തായമ്പക അരങ്ങേറ്റം

New Update

publive-image

പാലക്കാട്: തായമ്പകയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി വിദ്യാർത്ഥിനി.കലാരത്ന ഡോ.കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ ആശാന്റെ ശിക്ഷണത്തിൽ തായമ്പക അഭ്യസിച്ച പാലക്കാട്‌ കാണിക്കാമാതാ കോൺവെന്റിലെ പത്താംതരം വിദ്യാർഥിനി സ്നേഹ ദാസ് ആണ് മെയ് 8 ന് തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് എടത്തറ ശ്രീപ്രസന്ന മഹാഗണപതി ക്ഷേത്രാങ്കണത്തിൽ
കൊട്ടികയറാൻ സന്നദ്ധമായിരിക്കുന്നത്. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉൾപ്പെടെയുള്ള പ്രഗൽഭർ അന്നേദിവസം പരിപാടിയിൽ പങ്കെടുക്കും.

Advertisment

'കുഞ്ഞി' എന്ന് വിളിക്കപ്പെടുന്ന സ്നേഹ എടത്തറ സ്നേഹശ്രീ വീട്ടിൽ ഹരിദാസൻ-ശ്രീജ ദമ്പതികളുടെ മകളാണ്.ശ്രീജിത്ത്‌ ആണ് സഹോദരൻ.എട്ടാമത്തെ വയസ്സിൽ ഓട്ടൻതുള്ളൽ അരങ്ങേറ്റം നടത്തിയിട്ടുണ്ട് ഈ മിടുക്കി. സംസ്ഥാനത്ത് 90ലേറെ അമ്പലങ്ങളിലെ ഉത്സവവേദികളിൽ തുള്ളൽ അവതരിപ്പിച്ചിട്ടുണ്ട്. കുഞ്ചൻസ്മാരകം പ്രദീപ് ആശാന്റെ ശിക്ഷണത്തിൽ ഓട്ടൻതുള്ളൽ അഭ്യസിച്ചു.ഉപജില്ല,ജില്ലാ,സംസ്ഥാന തലങ്ങളിൽ വ്യത്യസ്ത മത്സരങ്ങളിൽ എ ഗ്രേഡ് നേടി.കലാമണ്ഡലം വെങ്കിട്ടരാമനാശാന്റെ കീഴിൽ കഴിഞ്ഞ അഞ്ചു വർഷം കഥകളി പഠനം നടത്തി.

ഇപ്പോൾ കലാമണ്ഡലം കുട്ടികൃഷ്ണൻ ആശാന്റെ കീഴിലാണ് തുടർപഠനം.ചെറുതും വലുതുമായി വേഷങ്ങൾ ചെയ്തു.ഉത്സവവേദികളിലും ഓൺലൈൻ ആയും പ്രോഗ്രാമുകൾ അവതരിപ്പിച്ചു.പാലക്കാട്‌ സംഗീത കോളേജിൽ നടന്ന സമ്പൂർണ രാമായണ പാരായണത്തിൽ
യു ആർ എഫ് വേൾഡ് റെക്കോർഡ്,ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് എന്നിവ നേടിയതും പൊൻതൂവലായി. ബാലജനസഖ്യം കേരളപിറവി കഥകളി മത്സരത്തിലും,
ക്ലാസിക്കൽ,സെമിക്ലാസിക്കൽ, സംസ്‌കൃതനാടകം,കോട്ടായി ചെമ്പൈ സംഗീത സ്കൂളിൽ നാലുവർഷം സംഗീതം പഠിച്ച് അരങ്ങേറ്റം കുറിച്ചതും,സംസ്‌കൃത നാടകത്തിൽ ഉപജില്ല ജില്ലയിൽ എ ഗ്രേഡ് നേടിയതും,മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതും ഉൾപ്പടെ
സ്നേഹ കഴിവുതെളിയിച്ച ഇനങ്ങൾ ധാരാളം.

പഠന തിരക്കിനിടയിലും, കഥകളിയും ഓട്ടൻതുള്ളലും മോഹിനിയാട്ടവും,കേരള നടനവും
സമയം കണ്ടെത്തി ഒരുപോലെ കൊണ്ട് പോകണം എന്നതാണ് സ്നേഹയുടെ ആഗ്രഹം.കലാരത്ന ഡോ.കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ ആശാന്റെ അടുത്ത് ചെണ്ടയും പഠിക്കുന്നുണ്ട്.
പരിശ്രമവും താളബോധവും അര്‍പ്പണമനോഭാവവുമുണ്ടെങ്കില്‍ വാദ്യകലകള്‍ എത്രയും
പഠിക്കാമെന്ന് തെളിയിക്കുകയാണ് ഈ പെൺകുട്ടി.

Advertisment