കോട്ടക്കലിൽ ടീൻസ് മീറ്റുകൾക്ക് തുടക്കമായി

New Update

publive-image

എസ്.ഐ.ഒ സംസ്ഥാനത്തുനീളം നടത്തുന്ന വെക്കേഷൻ കാമ്പയിന്റെ ഭാഗമായി, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്ന ടീൻസ് മീറ്റുകൾക്ക് കോട്ടക്കൽ ഏരിയയിൽ തുടക്കമായി. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സഹൽ ബാസ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മെയ് 31 വരെയുള്ള കാമ്പയിൻ കാലയളവിൽ ജില്ലയിലെ 25 ഓളം കേന്ദ്രങ്ങളിലാണ് ടീൻസ് മീറ്റുകൾ സംഘടിപ്പിക്കുക.

Advertisment

ഇസ്‌ലാം, ഇസ്‌ലാമിക ചരിത്രം, ഇസ്‌ലാമോഫോബിയ, ലിബറൽ ലോകത്തെ മുസ്‌ലിം ജീവിതം, കരിയർ സാധ്യതകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ലോകം എന്നീ സെഷനുകളും വിവിധ കലാ-കായിക പരിപാടികളും ഉൾക്കൊള്ളിച്ചാണ് ഈ വർഷത്തെ ടീൻസ് മീറ്റുകൾ ആസൂത്രണം ചെയ്തിട്ടുള്ളത്. രെജിസ്ട്രേഷനായി ബന്ധപ്പെടാനുള്ള നമ്പർ- 7356156624

Advertisment