/sathyam/media/post_attachments/wILauTmLtjRTBI6mvPxc.jpg)
മലപ്പുറം :- ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി മോഡി ഹടാവോ ദേശ് ബച്ചാവോ എന്ന മുദ്രാവാക്യമുയർത്തി ഏപ്രിൽ പത്താം തിയ്യതി മലപ്പുറത്ത് വെച്ച് നടത്തിയ സ്ട്രീറ്റ് മാർച്ചിനെതിരെ മലപ്പുറം പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന അമ്പത് പേർക്കെതിരെയാണ് കേസെടുത്തത് മാർച്ചിനുപയോഗിച്ച വാഹനവും മൈക്ക് സെറ്റും പിടിച്ച് വെച്ചു. ജനാധിപത്യത്തെയും ഭരണഘടനയെയും വെല്ലുവിളിച്ച് ജനജീവിതം ദുരിത പൂർണ്ണമാക്കുന്ന ആക്കുന്ന കേന്ദ്രസർക്കാരിനെതിരെ ബഹു ജനങ്ങളെ അണിനിരത്തിയാണ് ഫ്രറ്റേണിറ്റി മൂവ്മെൻറ് സ്ട്രീറ്റ് സംഘടിപ്പിച്ചത് .
സ്ട്രീറ്റ് മാർച്ചുമായി ബന്ധപ്പെട്ട് മലപ്പുറം പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലും മോദി ഹഠാവോ ദേശ് ബച്ചാവോ എന്ന് മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി എന്ന് പരാമർശിക്കുന്നുണ്ട്. സ്ട്രീറ്റ് മാർച്ച് പോലീസിനെ മുൻകൂട്ടി അറിയിക്കുകയും മൈക്ക് പെർമിഷൻ നൽകുകയും ചെയ്തിരുന്നെന്നും മോഡി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധത ക്കെതിരെ നടത്തിയ പരിപാടിക്കെതിരെ കേരള പോലീസ് കേസെടുക്കുന്നത് അപലപനീയമാണെന്ന് ഫ്രറ്റേണിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ ബാസിത് അഭിപ്രായപ്പെട്ടു.