ഊഞ്ഞാലിൽ കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുടുങ്ങി; ഒമ്പത് വയസുകാരന് ദാരുണാന്ത്യം

New Update

publive-image

കാസർകോട്: കളിക്കുന്നതിനിടയിൽ ഊഞ്ഞാൽ കയർ കഴുത്തിൽ കുടുങ്ങി ഒമ്പത് വയസുകാരൻ മരിച്ചു. കാസർകോട് വെള്ളരിക്കുണ്ട് കമ്പല്ലൂരിലെ സുധീഷിന്‍റെയും സുനിതയുടെയും മകൻ സാരംഗ് ആണ് മരിച്ചത്. വീട്ടുമുറ്റത്തെ ഊഞ്ഞാലിൽ കളിച്ച് കൊണ്ടിരിക്കവേ അബദ്ധത്തിൽ കയർ കഴുത്തിൽ കുടുങ്ങുകയായിരുന്നു. കമ്പല്ലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

Advertisment
Advertisment