പാസ്സഞ്ചർ തീവണ്ടികളിലെ എക്സ്പ്രസ് നിരക്ക് പിൻ വലിക്കണം : കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി

New Update

publive-image

കോഴിക്കോട്:-റെയിൽവെ വരുമാനം വർദ്ധിച്ച സാഹചര്യത്തിൽ പാസ്സഞ്ചർ ട്രെയിനുകളിൽ എക്സ്പ്രസ് നിരക്ക് വാങ്ങുന്നത് നിർത്തൽ ചെയ്യണമെന്നും മുതിർന്ന പൌരന്മാർക്കുള്ള യാത്രാ ഇളവ് പുന:സ്ഥാപിക്കണമെന്നും കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് ഏർപ്പെടുത്തിയ അധിക നിരക്ക് ഇപ്പോഴും വസൂലാക്കുന്നതും ഇളവുകൾ നൽകാത്തതും ജനങ്ങളോട് ചെയ്യുന്ന ക്രൂരതയാണെന്ന് യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു.

Advertisment

ഇക്കാര്യം ആവശ്യപ്പെട്ട് റെയിൽ വെ മന്ത്രി,റെയിൽ ബോർഡ് ചേയർമാൻ,മറ്റ് ബന്ധപ്പെട്ട അതികാരികൾ ജനപ്രതിനിധികൾ എന്നിവർക്ക് സമിതി പ്രസിഡൻറ് നിവേദനം നൽകി. യോഗത്തിൽ പ്രസിഡന്റ് പി.ഐ.അജയൻ അദ്ധ്യക്ഷത വഹിച്ചു. പദ്മനാഭൻ വേങ്ങേരി, വി.പി.സനീബ്കുമാർ, വി.ചന്ദ്രശേഖരൻ, സാബുമാത്യു, ഇ.ദിനചന്ദ്രൻ നായർ, വനജചീനംകുഴിയിൽ വെളിപാലത്ത്ബാലൻ, ഗൌരിശങ്കർ,ടി.സി.അബ്ദുൾ കരീം, ശോഭ.സി.ടി , എം.അബ്ദുറഹിമാൻ, കെ.മാധവൻ, പി.പി.വൈരമണി . എന്നിവർ പ്രസംഗിച്ചു.

Advertisment