സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം ; വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റിൽ

New Update

publive-image

Advertisment

കൊട്ടാരക്കര: മകന് സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നൽകി വീട്ടമ്മയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ മലപ്പുറം സ്വദേശി അറസ്റ്റിൽ. ഇളമ്പള്ളൂർ സ്വദേശിനിയില്‍ നിന്ന് പണം കവര്‍ന്ന കേസില്‍ നിലമ്പൂർ എടക്കര അറക്കാപ്പറമ്പിൽ ജോസഫ് തോമസിനെ(52)യാണ് കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

ടിക്കി ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സിനിമാ നിർമാതാവാണെന്നു പരിചയപ്പെടുത്തിയ ജോസഫ് തോമസ് അടുത്ത സിനിമയിൽ വീട്ടമ്മയുടെ മകന് അവസരം നൽകാമെന്ന് വാഗ്‌ദാനം നൽകി.

ചലച്ചിത്ര താരങ്ങളുമൊത്തു നിൽക്കുന്ന ചിത്രങ്ങൾ കാട്ടിയാണ് സിനിമാ നിർമാതാവാണെന്നു ബോധ്യപ്പെടുത്തിയത്. തുടർന്ന് സിനിമയുടെ ആവശ്യത്തിലേക്കെന്ന പേരിൽ ആറ് ലക്ഷത്തോളം രൂപ ഗൂഗിൾ പേ വഴി കൈക്കലാക്കിയെന്ന് പരാതി പറയുന്നു . തട്ടിപ്പു മനസ്സിലാക്കി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ അധിക്ഷേപിച്ചതായും പരാതിയുണ്ട്.

Advertisment