New Update
/sathyam/media/post_attachments/WQ3hjLL8hB5jXAZYOuGX.jpg)
മാന്‍വെട്ടം: സെന്റ് ജോര്‍ജ് പള്ളിയില്‍ പിതൃവേദിയുടെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചു നാളെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തും. പള്ളി ഹാളില്‍ രാവിലെ ഒമ്പത് മുതല്‍ ഒന്ന് വരെയാണ് ക്യാമ്പ് നടത്തുന്നത്. ജനറല്‍ മെഡിസിന്‍, കാര്‍ഡിയോളജി, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭിക്കും.
Advertisment
തുടര്‍ ചികിത്സ ആവശ്യമെങ്കില്‍ ഇതു സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശവും ക്യാമ്പില്‍ ലഭിക്കും. ഇങ്ങനെ തെരഞ്ഞെടുക്കപെടുന്നവര്‍ക്ക് മെഡിസിറ്റിയില്‍ ആദ്യ കണ്‍സല്‍റ്റേഷന്‍ സൗജന്യവും ഒപി, ഐപി ചികിത്സകള്‍ക്ക് 10 ശതമാനം ഇളവും ലഭിക്കുമെന്ന് പിതൃവേദി ഭാരവാഹികള്‍ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us