ആശുപത്രികളുടെ എണ്ണം വെട്ടി കുറച്ച ഇ.എസ്.ഐ നടപടി പിൻവലിക്കണം - ജ്യോതിവാസ് പറവൂർ

New Update
publive-image
 മലപ്പുറം: എഫ് ഐ ടി യു മലപ്പുറം ജില്ല കമ്മറ്റി വേങ്ങര-ധർമ്മഗിരി ഐഡിയൽ ക്യാമ്പസിൽ വച്ച്  രണ്ടുദിവസത്തെ  നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു എഫ് ഐ ടി യു  സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ക്യാമ്പ് ഉദ്ഘാടനം  ചെയ്തു.കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധനയങ്ങളുടെ തുടർച്ചയാണ് ഇ.എസ്.ഐ ആനുകൂല്യങ്ങളിൽ നിന്നും ആശുപത്രികളുടെ എണ്ണം വെട്ടികുറച്ച നടപടിയെന്നും ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായ ഈ കാലഘട്ടത്തിൽ ഇത്തരം നടപടികൾ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്നുണ്ടന്നും  ജ്യോതിവാസ് പറവൂർ പറഞ്ഞു.
Advertisment
മലപ്പുറം ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ
സംസ്ഥാന ജനറൽ സെക്രട്ടറി തസ്ലീം മമ്പാട്,ഉസ്മാൻ മുല്ലക്കര,എം എച്ച് മുഹമ്മദ്,ഷാനവാസ് കോട്ടയം,എസ് ടി യു സംസ്ഥാന സെക്രട്ടറി സി അബ്ദുൽ നാസർ,വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ, മുനീബ്കാരക്കുന്ന്,ഹബിബ് സി പി, എഫ് ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ റഷീദ ഖാജ,സൈതാലി വലമ്പൂർ,എഫ്ഐടിയു ജില്ലാ ജനറൽ സെക്രട്ടറി ഫസൽ തിരൂർക്കാട്,ആരിഫ് ചുണ്ടയിൽ,ഷുക്കൂർ മാസ്റ്റർ,മുജീബ് കോലളമ്പ്,അലവി വേങ്ങര,തുടങ്ങിയ ജില്ലാ സംസ്ഥാന നേതാക്കൾ ക്യാമ്പിൽ പങ്കെടുത്ത് സംസാരിച്ചു
Advertisment