ഡോ:വന്ദനയുടെ കൊലപാതകം :ആഭ്യന്തര ആരോഗ്യ വകുപ്പുകളുടെ പരാജയം - പ്രേമ ജി പിഷാരടി

New Update
publive-image
Advertisment
പെരിന്തൽമണ്ണ : ഡോ:വന്ദനയുടെ കൊലപാതകം ആഭ്യന്തര ആരോഗ്യ വകുപ്പുകളുടെ പരാജയമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി പിഷാരടി പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പുവരുത്തുക എന്നാവശ്യപ്പെട്ട് പെരിന്തൽമണ്ണയിൽ നടത്തിയ പ്രധിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലും സർക്കാർ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ് വന്ദനയുടെ കൊലപാതകത്തിലൂടെ വ്യക്തമാകുന്നത്, ഒട്ടും സുരക്ഷിതമല്ലാത്ത നാടായി നമ്മുടെ നാട് മാറിയിരിക്കുന്നു. സർക്കാറിന്റെ മദ്യനയം ലഹരി,മദ്യ മാഫിയകളുടെ സുരക്ഷിത ഇടമായി കേരളത്തെ മാറ്റിയിരിക്കുന്നു എന്നും അവർ പറഞ്ഞു.
ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡണ്ട് നസീറ ബാനു, ജില്ലാ സെക്രട്ടറി അഷ്റഫലി കട്ടുപ്പാറ, ശ്രീനിവാസൻ എടപ്പറ്റ, അത്തീഖ് ശാന്തപുരം, സലാം മാസ്റ്റർ, നൗഷാദ് ഏലംകുളം എന്നിവർ സംസാരിച്ചു.
Advertisment