/sathyam/media/post_attachments/sGUm7o3rxHrBcHsMEz9J.jpg)
കാസർകോട് : കാസർകോട് രണ്ടിടങ്ങളിലായി നാലു ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. ചെട്ടുകുഴിയിൽ നടന്ന പരിശോധനയിൽ മുപ്പതിലേറെ പ്ലാസ്റ്റിക്ക് ചാക്കുകളിൽ പുകയില ഉൽപന്നങ്ങൾ പിടിച്ചു. കോട്ടക്കണ്ണിയിൽനിന്നു പിടികൂടിയത് 2,330 പാക്കറ്റുകളാണ്.
കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽ മുറുക്കാൻ കട നടത്തുന്ന സ്ത്രീയുടെ കോട്ടകണ്ണിയിലെ വീട്ടിൽനിന്നും ചെട്ടുകുഴിയിലെ എം.സി.ജലീലിന്റെ വീടിന്റെ പിറകിലെ ഗോഡൗണിൽ നിന്നുമാണ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. സംഭവത്തിൽ സ്ത്രീയുടെ ഭർത്താവ് ജയഗോവിന്ദൻ, മകൻ സന്ദീപ്, എം.സി.ജലീൽ എന്നിവരെ അറസ്റ്റ് െചയ്തു. ജില്ലയിലെ ചെറുകിട വിൽപന സംഘത്തിലെ കണ്ണിയായ ഒരാളും അറസ്റ്റിലായിട്ടുണ്ട്.
കാസർകോട്, ചെർക്കള, ചെമ്മനാട്, മധുർ, ഉളിയത്തടുക്ക, ചെർക്കള, ചെങ്കള എന്നിവിടങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളെയും മറ്റും ലക്ഷ്യമിട്ടാണ് പുകയില ഉൽപന്നങ്ങൾ എത്തിക്കുന്നത്. കർണാടകയിൽ നിന്നും എത്തിക്കുന്ന പുകയില ഉൽപന്നങ്ങൾ മൂന്നിരട്ടി വിലയ്ക്കാണ് വിൽപന നടത്തുന്നത്. രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയ്ക്കു കാസർകോട് ഡിവൈഎസ്പി പി.കെ.സുധാകരൻ നേതൃത്വം നൽകി. എസ്ഐമാരായ കെ.പ്രശാന്ത്, എം.വി.വിഷ്ണു പ്രസാദ് ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡിൽ അംഗങ്ങളായ നിജിൽ,രാജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us