കാലികമായ സാമൂഹ്യ ഉത്തരവാദിത്വം ഏറ്റെടുത്ത് സഹകരണ സ്ഥാപനം. കല്ലടിക്കോട് സർവീസ് സഹകരണ ബാങ്കിന് കീഴിൽ നീതി ഇലക്ട്രിക്കൽസ് ആൻഡ് പ്ലംബിംഗ് പ്രവർത്തനം ആരംഭിച്ചു

New Update

publive-image

മണ്ണാർക്കാട്:സാധാരണക്കാർക്ക് ആശ്രയമായി നൂറിന്റെ നിറവിൽ നിൽക്കുന്ന കല്ലടിക്കോട് സർവീസ് സഹകരണ ബാങ്ക് ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് മേഖലയിലും കയ്യൊപ്പ് ചാർത്തുന്നു.ബാങ്കിന് എതിർവശം ആരംഭിച്ച നീതി ഇലക്ട്രിക്കൽസ് ആൻഡ് പ്ലംബിംഗ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം എം പി വി.കെ.ശ്രീകണ്ഠൻ നിർവഹിച്ചു.ബാങ്ക് പ്രസിഡന്റ് വി.കെ.ഷൈജു അധ്യക്ഷനായി. ഇലക്ട്രിക്കൽ,പ്ലംബിംഗ്, സാനിറ്ററി,വസ്തുക്കൾ ഹോൾസെയിൽ വിലയിൽ ആവശ്യക്കാരിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്സ്ഥാപനം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്.

Advertisment

ജനങ്ങൾക്ക് ആവശ്യമുള്ള മുഴുവൻ സംവിധാനങ്ങളും ബാങ്കിന് കീഴിൽ കൊണ്ടുവരുന്നത് ഒരു സഹകരണ സ്ഥാപനം ഏറെ ജനകീയമാകുന്നതിന്റെ മാതൃകയാണ്.സാധാരണക്കാർക്ക് ഉപകാരമാകും വിധം
വേറിട്ടൊരു സംരംഭം തുടങ്ങിയ ബാങ്ക് ഭരണ സമിതിയെ അഭിനന്ദിക്കുന്നതായി എംപി പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ ആദ്യ വില്പന നടത്തി.വാർഡ് മെമ്പർ പി.റമീജ,സി.എം.മാത്യു, സലാം അറോണി,രാധാകൃഷ്ണൻ,മണികണ്ഠൻ, അസിസ്റ്റന്റ് രെജിസ്റ്റാർ ഓഫീസിലെ യൂണിറ്റ് ഇൻസ്പെക്ടർ താജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.ബാങ്ക് വൈസ് പ്രസിഡന്റ് ജെ. ദാവൂദ് സ്വാഗതവും സെക്രട്ടറി ബിനോയ് ജോസഫ് നന്ദിയും പറഞ്ഞു

Advertisment