മൃഗങ്ങൾക്ക് നൽകുന്ന പരിഗണന എങ്കിലും മനുഷ്യർക്ക് നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണം : മോൻസ് ജോസഫ്

New Update

publive-image

എരുമേലി: ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന വന്യജീവികളെ തുരത്തുവാൻ അധികാരം കർഷകന് നൽകണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. മൃഗങ്ങൾക്ക് നൽകുന്ന പരിഗണനയെങ്കിലും മനുഷ്യന് നൽകിക്കൊണ്ട് മനുഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള നിയമ ഭേദഗതി നടപ്പിലാക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

Advertisment

കണമലയിൽ രണ്ട് കർഷകരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണം എന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം എക്സ് എം പി മുഖ്യ പ്രസംഗം നടത്തി.

എരുമേലി പ്രൈവറ്റ് ബസ്റ്റാൻഡ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കേരള ഐടി ആൻഡ് പ്രൊഫഷണൽ സംസ്ഥാന പ്രസിഡണ്ടും പാർട്ടി ഉന്നതാതികാര സമിതി അംഗംവും ആയ അപു ജോൺ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.

പ്രൊഫ : ഗ്രേസമ്മ മാത്യു ,വർഗീസ് മാമ്മൻ ,കുഞ്ഞ് കോശി പോൾ ,ജോർജ് കുന്നപ്പുഴ തോമസ് കണ്ണന്തറ ,വി ജെ ലാലി, സി.ഡി. വൽസപ്പൻ ,മജു പുളിക്കൻ , പിസി മാത്യു ,തോമസ് കുന്നപ്പള്ളി ,തോമസ് .സി . കുറ്റിശ്ശേരി, എ.കെ.ജോസഫ് , മറിയാമ്മ ടീച്ചർ, അജിത്ത് മുതിരമല,മാത്തുക്കുട്ടി പ്ലാത്താനം ,ജോർജ് പുളിങ്കാട് , ശശിധരൻ നായർ ശരണ്യാ ,ബിനു ചെങ്ങളം, കുര്യൻ പി കുര്യൻ ,സി വി തോമസുകുട്ടി, ബേബി തുപ്പലഞ്ഞി, എസി ബേബിച്ചൻ , ജോസ് വടശേരിക്കര, സാബു ഉഴുങ്ങാലിൽ, മത്തച്ചൻ പുതിയിടത്തുചാലിൽ, തങ്കച്ചൻ മണ്ണുശേരി,ബാബു മുകാലാ, കെ.എ. തോമസ്, ബിജോയി പ്ലാത്താനം, ജോസ് ചക്കാല, ബിനു മൂലയിൽ ,മാർട്ടിൻ കോലടി , റോയി ജോസ്, നി ബാസ് റാവുത്തർ,പ്രതീഷ് പട്ടിത്താനം, ഷിജു അൻവർ , സിബി നബുടാകം, ബ്രസീൽ മുതുകാട്ടിൽ, ഷാജി അറത്തിൽ, പയസ് കവളം മാക്കൽ, ജോസഫ് വടക്കൻ, രമേശ്കുമ്മണ്ണൂർ,തുടങ്ങിയ വർ പ്രസംഗിച്ചു.

Advertisment