05
Monday June 2023
കേരളം

മൃഗങ്ങൾക്ക് നൽകുന്ന പരിഗണന എങ്കിലും മനുഷ്യർക്ക് നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണം : മോൻസ് ജോസഫ്

ന്യൂസ് ബ്യൂറോ, കോട്ടയം
Friday, May 26, 2023

എരുമേലി: ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന വന്യജീവികളെ തുരത്തുവാൻ അധികാരം കർഷകന് നൽകണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. മൃഗങ്ങൾക്ക് നൽകുന്ന പരിഗണനയെങ്കിലും മനുഷ്യന് നൽകിക്കൊണ്ട് മനുഷ്യ സുരക്ഷ ഉറപ്പാക്കാനുള്ള നിയമ ഭേദഗതി നടപ്പിലാക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാവണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

കണമലയിൽ രണ്ട് കർഷകരെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണം എന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയ് എബ്രഹാം എക്സ് എം പി മുഖ്യ പ്രസംഗം നടത്തി.

എരുമേലി പ്രൈവറ്റ് ബസ്റ്റാൻഡ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ച് കേരള ഐടി ആൻഡ് പ്രൊഫഷണൽ സംസ്ഥാന പ്രസിഡണ്ടും പാർട്ടി ഉന്നതാതികാര സമിതി അംഗംവും ആയ അപു ജോൺ ജോസഫ് ഫ്ലാഗ് ഓഫ് ചെയ്തു.

പ്രൊഫ : ഗ്രേസമ്മ മാത്യു ,വർഗീസ് മാമ്മൻ ,കുഞ്ഞ് കോശി പോൾ ,ജോർജ് കുന്നപ്പുഴ തോമസ് കണ്ണന്തറ ,വി ജെ ലാലി, സി.ഡി. വൽസപ്പൻ ,മജു പുളിക്കൻ , പിസി മാത്യു ,തോമസ് കുന്നപ്പള്ളി ,തോമസ് .സി . കുറ്റിശ്ശേരി, എ.കെ.ജോസഫ് , മറിയാമ്മ ടീച്ചർ, അജിത്ത് മുതിരമല,മാത്തുക്കുട്ടി പ്ലാത്താനം ,ജോർജ് പുളിങ്കാട് , ശശിധരൻ നായർ ശരണ്യാ ,ബിനു ചെങ്ങളം, കുര്യൻ പി കുര്യൻ ,സി വി തോമസുകുട്ടി, ബേബി തുപ്പലഞ്ഞി, എസി ബേബിച്ചൻ , ജോസ് വടശേരിക്കര, സാബു ഉഴുങ്ങാലിൽ, മത്തച്ചൻ പുതിയിടത്തുചാലിൽ, തങ്കച്ചൻ മണ്ണുശേരി,ബാബു മുകാലാ, കെ.എ. തോമസ്, ബിജോയി പ്ലാത്താനം, ജോസ് ചക്കാല, ബിനു മൂലയിൽ ,മാർട്ടിൻ കോലടി , റോയി ജോസ്, നി ബാസ് റാവുത്തർ,പ്രതീഷ് പട്ടിത്താനം, ഷിജു അൻവർ , സിബി നബുടാകം, ബ്രസീൽ മുതുകാട്ടിൽ, ഷാജി അറത്തിൽ, പയസ് കവളം മാക്കൽ, ജോസഫ് വടക്കൻ, രമേശ്കുമ്മണ്ണൂർ,തുടങ്ങിയ വർ പ്രസംഗിച്ചു.

More News

  കണ്ണൂർ: ലോറി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഇന്ന് രാവിലെ മൂന്ന് മണിയോടെ കണ്ണൂരിലാണ് സംഭവം. കുറ്റ്യാടി സ്വ​ദേശി അൽത്താഫ്, കാഞ്ഞങ്ങാട് സ്വദേശി ഷബീർ എന്നിവരാണ് പിടിയിലായത്. എട്ടോളം കേസുകളിൽ പ്രതിയാണ് അൽത്താഫ്. കണിച്ചാര്‍ സ്വദേശി ജിന്റോ ആണ് മരിച്ചത്. 39 വയസായിരുന്നു. കണ്ണൂര്‍ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലാണ് ജിന്റോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മാർക്കറ്റിൽ ഇറക്കാനുള്ള ലോഡുമായാണ് ജിന്റോ ഇവിടെ എത്തിയത്. […]

കോഴിക്കോട്: വയോധികയെ പീഡിപ്പിച്ച് കൊന്നു. കോഴിക്കോട് ശാന്തി ന​ഗർ കോളനിയിലാണ് ദാരുണ സംഭവം. 74കാരിയാണ് പീഡനത്തിനു ഇരയായി മരിച്ചത്. സംഭവത്തിൽ അയൽവാസിയായ രാജൻ പിടിയിലായി. വടക സ്വദേശിയാണ് ഇയാൾ.

ഡബ്ലിൻ: അയർലണ്ടിലെ ‘മലയാളി ഇന്ത്യൻസ് (MIND)’ സംഘടിപ്പിച്ച പതിനഞ്ചാമത് മെഗാമേള ശ്രദ്ധേയമായി. ഡബ്ലിനിലെ അസ്‌ല സെന്ററിൽ ഫിങ്ങൾ മേയർ ഹോവർഡ് മഹോണി ടുമും മുഖ്യാതിഥിയായ സിനിമാതാരം ഹണി റോസും ചേർന്ന് വിളക്ക് തെളിച്ചു കൊണ്ടാണ് മെ​ഗാമേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. അയർലൻഡിലെ മന്ത്രിമാരായ ജാക്ക് ചേമ്പേഴ്സ്, തോമസ് ബൈർണെ എന്നിവർ മെഗാ മേളയുടെ മുഖ്യാതിഥികളായി. മലയാളികളുടെ ഈ ആഘോഷത്തിന് നെഞ്ചിലേറ്റിക്കൊണ്ട് നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ പങ്കെടുത്തു. ഇന്ത്യയിൽ നിന്ന് മലബാർ ഗോൾഡ് ഡയമണ്ട്സിനു വേണ്ടി യൂറോപ്പ്യൻ […]

പത്തനംതിട്ട: രാത്രിയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ പതിനാറുകാരനെ തൊട്ടടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. റാന്നി പുതുശ്ശേരി മനയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. റാന്നി അങ്ങാടി അലങ്കാരത്തില്‍ മുഹമ്മദ് ആഷിക്കാണ് മരിച്ചത്. സ്‌കൂളില്‍ പത്താംതരത്തില്‍ ഒപ്പംപഠിച്ചിരുന്ന വിദ്യാര്‍ത്ഥിനിയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ നേരിട്ട് കാണാനാണ് ആഷിക്ക് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. വീടിനോട് ചേര്‍ന്ന മറ്റൊരു സ്ഥലത്ത് സ്‌കൂട്ടര്‍വെച്ച ശേഷം നടന്നാണ് ആഷിക്ക് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. തുടർന്ന്, ജനലില്‍ മുട്ടിവിളിച്ചപ്പോള്‍ പുറത്തേക്കുവന്ന പെണ്‍കുട്ടിയുടെ മാതാവ് തന്നെ കണ്ടുവെന്ന് ഉറപ്പാക്കിയതോടെ […]

ബഹ്‌റൈനിൽ ഭക്ഷ്യ ഉൽപ്പന്ന രംഗത്ത് തനത് മുദ്ര പതിപ്പിച്ച നാച്ചോ ഫുഡ്‌ പ്രോഡക്ടസ് ആദ്യമായി പ്രവാസലോകത്തു അവതരിപ്പിച്ച കർഷകശ്രീ-യുടെ സീസൺ II അവാർഡ് നിശ ജൂൺ 3-ന് നടത്തപെടുകയുണ്ടായി ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ മുഖ്യതിഥിയായിരുന്നു. മത്സരത്തിന്റെ ചീഫ് ജഡ്ജ്  മാർട്ടിൻ വഡുഘേ വിധിനിർണയം അവലോകനം ചെയ്തു. ഐ സി ആർ എഫ് ചെയർമാൻ ഡോ ബാബു രാമചന്ദ്രൻ, ഐ എം എ സി ബഹ്‌റൈൻ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, അവാർഡ് നിശയുടെ മുഖ്യ […]

ഹ്യൂമൻ റൈറ്റ്സ് മോധവി ഖാലിദ് അൽ ഹ്യൂമൈദിയും. മാൻ പവർ അതോറിറ്റി മോധാവി മർസൂക്‌ അൽ ഓതൈബിയും ധാരണ പത്രം കൈമാറുന്നു കുവൈറ്റ് സിറ്റി: കുവൈറ്റ് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്‌സ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു. ചുമതലകൾ സുഗമമാക്കുന്നതിന്നും രാജ്യത്തെ തൊഴിൽ മേഖലകൾക്ക് മികച്ച ഭാവി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ അതോറിറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്നത് മനുഷ്യാവകാശങ്ങളുടെ മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങളും കുവൈറ്റ് സർക്കാർ അംഗീകരിച്ച അന്താരാഷ്ട്ര കൺവെൻഷനുകൾ പ്രവർത്തിക്കുന്ന തത്വങ്ങളും സംവിധാനങ്ങളും കണക്കിലെടുക്കുന്നതായും […]

കുവൈറ്റ് സിറ്റി: മൂന്ന് വർഷത്തിനിടെ മൂന്നാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിനൊരുങ്ങി കുവൈറ്റ്. കു​വൈ​റ്റി​ലെ സാ​മ്പ​ത്തി​ക വി​ക​സ​നം ഏ​റെ​ക്കു​റെ സ്തം​ഭി​പ്പി​ച്ച നി​ല​യ്ക്കാ​ത്ത രാ​ഷ്‌​ട്രീ​യ ത​ർ​ക്ക​ങ്ങ​ൾ​ക്കു​ശേ​ഷം നാ​ളെ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് കു​വൈ​റ്റി​ന്‍റെ 60 വ​ർ​ഷ​ത്തെ പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​കും. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. 7.96 ലക്ഷം വോട്ടർമാരാണ് കുവൈറ്റിലുള്ളത്. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർഥികളാണ് ഇത്തവണ മത്സരിക്കുന്നത്. അഞ്ച് മണ്ഡലങ്ങളിൽ നിന്നായി 10 പേർ വീതം ആകെ 50 പേരെയാണ് പാർലമെന്റിലേക്ക് […]

തിരുവനന്തപുരം : കേരളത്തിന്റെ സാങ്കേതിക പുരോഗതിയിലെ ഒരു സുപ്രധാന നാഴികക്കല്ലിനപ്പുറം, മുഖ്യമന്ത്രി പിണറായി വിജയനുമായി സംവദിക്കാനുള്ളൊരു വേദിയായി മാറി കെഫോൺ ഉദ്‌ഘാടനചടങ്ങ്. സമൂഹത്തിലെ വ്യത്യസ്ത മേഖലകളെ പ്രധിനിധീകരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട കെഫോൺ ഉപഭോക്താക്കളാണ് മുഖ്യമന്ത്രിയോട് ഓൺലൈനായി സംവദിച്ചത്. നിലമ്പൂർ മണ്ഡലത്തിലെ അമരമ്പലം പഞ്ചായത്തിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർഥിനി വിസ്മയ, വയനാട് ജില്ലയിലെ പന്തലാടിക്കുന്ന് ആദിവാസി കോളനി നിവാസികൾ, തിരുവനന്തപുരം ഒറ്റശേഖരമംഗലം എൽ.പി സ്കൂൾ വിദ്യാർഥികൾ, കോട്ടയം കൂവപ്പള്ളി വില്ലേജ് ഓഫീസ് അധികൃതർ എന്നിവരാണ് കെ ഫോൺ ഇന്റർനെറ്റ് കണക്ഷൻ […]

    തിരുവനന്തപുരം: എ.ഐ ക്യാമറ വഴി ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ. ഇന്ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള കണക്കാണ് ഇത്. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് അഞ്ച് മണിവരെ കണ്ടെത്തിയത്. തിരുവനന്തപുരം-4362, പത്തനംതിട്ട-1177, ആലപ്പുഴ-1288, കോട്ടയം-2194, ഇടുക്കി-1483, എറണാകുളം-1889, തൃശൂർ-3995, പാലക്കാട്-1007, കോഴിക്കോട്-1550, വയനാട്-1146, കണ്ണൂർ-2437, കാസർകോട്-1040 എന്നിങ്ങനെയാണ് മറ്റു […]

error: Content is protected !!