/sathyam/media/post_attachments/6pOnmthMo07gFFkow3HQ.jpeg)
എളേറ്റിൽ : മുസ്‌ലിം ലീഗ് സംസ്ഥാന കമ്മറ്റിയുടെ സംരംഭമായ പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ നിസ്തുല്യമാണെന്നും സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തു പിടിക്കുന്നതിനെക്കാൾ വലിയ സേവന പ്രവർത്തനം മറ്റൊന്നില്ല എന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് അഭിപ്രായപ്പെട്ടു. കിഴക്കോത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ് പാലിയേറ്റീവ് ഹോം കെയർ യൂണിറ്റിന്റെ വളണ്ടിയർ മാർക്കുള്ള ത്രിദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂക്കോയ തങ്ങൾ ഹോസ്പിസിന്റെ അറുപത്തി അഞ്ചാമത് വളണ്ടിയർ പരിശീലനത്തിനാണ് കിഴക്കോത്ത് തുടക്കം കുറിച്ചത്.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.എ.ഗഫൂർ മാസ്റ്റർ അധ്യക്ഷനായി. കൊടുവള്ളി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എൻ സി.ഉസൈൻ മാസ്റ്റർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.കെ.അബ്ദുറഹ്മാൻ , വനിത ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.ടി.എം. ഷറഫുന്നിസ ടീച്ചർ, കിഴക്കോത്ത് സഹകരണ ബാങ്ക് പ്രസിഡന്റ് നൗഷാദ് പന്നൂർ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഷമീർ പറക്കുന്ന്, വനിത ലീഗ് ജനറൽ സെക്രട്ടറി ഉനൈസത്ത് ചളിക്കോട്, വി.അബ്ദുൽ അസീസ് സി.എം.ഖാലിദ് എന്നിവർ സംസാരിച്ചു. പി.ടി.എച്ച് ചീഫ് ഫങ്ങ്ഷണൽ ഓഫീസർ ഡോ.എം.എ. അമീറലി, ചീഫ് ട്രൈനർ ജോസ് പുളിമൂട്ടിൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പി.ടി.എച്ച് കോർഡിനേറ്റർ എൻ.ജാഫർ മാസ്റ്റർ സ്വാഗതവും എം.കെ.നാസി കൈവേലിക്കടവ് നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us