വിഗാര്‍ഡിന് 7.6 ശതമാനം വരുമാന വര്‍ധന

New Update

publive-image

കൊച്ചി: മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് ഗൃഹോപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 1140.14 കോടി രൂപയുടെ സംയോജിത വരുമാനം നേടി. മുൻ വർഷം ഇതേ കാലയളവിലെ 1059.17 കോടി രൂപയിൽ നിന്ന് 7.6 ശതമാനം വർധന രേഖപ്പെടുത്തി. സംയോജിത അറ്റാദായം 52.73 കോടി രൂപയാണ്. മുൻവർഷം ഇതേകാലയളവില്‍ 89.58 കോടി രൂപയായിരുന്നു.

Advertisment

2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം 4126.04 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 3500.19 കോടി രൂപയില്‍ നിന്നും 17.9 ശതമാനം വളര്‍ച്ച നേടി. 2022-23 സാമ്പത്തിക വർഷം കമ്പനിയുടെ സംയോജിത അറ്റാദായം 189.05 കോടി രൂപയാണ്. മുൻവർഷം ഇത് 228.44 കോടി രൂപയായിരുന്നു.

ഇലക്‌ട്രോണിക്‌സ്, ഡ്യൂറബിൾസ് വിഭാഗങ്ങളിൽ ശക്തമായ വളർച്ചയാണ് പോയ സാമ്പത്തിക വർഷം നേടിയതെന്ന് വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മിഥുന്‍ കെ ചിറ്റിലപ്പിള്ളി പറഞ്ഞു. “സുപ്രധാന വിഭാഗങ്ങളിൽ സുസ്ഥിര വളർച്ചയുണ്ട്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 45 ശതമാനവും വടക്കൻ മേഖലകളിൽ നിന്നാണ്. ഈ മേഖലയിൽ 26 ശതമാനം വളർച്ച കൈവരിച്ചു. ഇൻപുട്ട് ചെലവുകളിൽ നേരിയ തോതിലുണ്ടായ കുറവിന്റെ ഫലമായി മാർജിനുകളിൽ പുരോഗതിയുണ്ട്. ഭാവിയിൽ കൂടുതൽ മെച്ചപ്പെടുത്താനാകുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം പറഞ്ഞു.

നാലാം പാദത്തിൽ സൺഫ്ലെയിം ഏറ്റെടുക്കലും സിമോൺ ലയനവും പൂർത്തിയാക്കി. ബിസിനസ് സംയോജനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment