വിത്തുണ്ട എറിയലും ഔഷധസസ്യം നട്ടുപിടിപ്പിക്കലും സമഗ്ര പരിസ്ഥിതി പുനസ്ഥാപന പദ്ധതിയുമായി വനം വകുപ്പ്

New Update

publive-image

പാലക്കാട്: കേരള വനം വന്യജീവി വകുപ്പ് കാടിനു പുറത്തേക്ക് ഫലവൃക്ഷങ്ങൾ അന്വേഷിച്ചിറങ്ങുന്ന വന്യജീവികൾക്ക് ഒരു പരിധിവരെ കാട്ടിനകത്ത് തന്നെ ഭക്ഷണവും കുടിവെള്ളവും ഒരുക്കുന്നതിനുള്ള ശ്രമം തുടങ്ങി.വംശനാശം സംഭവിച്ച നാട്ടുമാവുകൾ നാടൻ ഫലവൃക്ഷങ്ങൾ എന്നിവയുടെ വിത്തുകൾ മണ്ണും വളവും ശേഖരിച്ച് ബോളുകൾ ആക്കി ഈ വരുന്ന മഴയ്ക്ക് മുൻപ് കാടുകളിൽ എറിയുന്ന പദ്ധതിക്ക് കാട്ടുതീ, പ്രതിരോധ സേനയും ട്രോമാ കെയർ സൊസൈറ്റിയും മണ്ണാർക്കാട് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് തുടക്കം കുറിക്കുന്നു.

Advertisment

ഫസ്റ്റ് ക്ലാപ്പ് സിനിമാ സംഘടനയും തുടങ്ങി വിവിധ സംഘടനകളുടെ സഹകരണത്തോടെ ഈ വരുന്ന പരിസ്ഥിതി ദിനത്തിൽ വേറിട്ട ഒരു പരിസ്ഥിതി പുനസ്ഥാപന പദ്ധതിക്കായുള്ള പ്രവർത്തനങ്ങൾ നടത്തുന്നതായി കാട്ടുതീ പ്രതിരോധ അഡ്മിൻ അറിയിച്ചു.വിത്ത് 2023 എന്നാണ് പദ്ധതിയുടെ പേര്. കരിങ്കല്ലത്താണി തൊടുകാപ്പുകുന്ന് എക്കോ ടൂറിസം സെൻ്റർ കേന്ദ്രീകരിച്ചാണ് ഉദ്ഘാടന പരിപാടി. തൊടുകാപ്പ് എക്കോ വനത്തിൽ വിവിധ ഔഷധ ഫലസസ്യങ്ങൾ നടുന്നതിന് അവസരം ഒരുക്കുന്നതോടൊപ്പം
പരിസ്ഥിതി സംബന്ധിച്ച ചിന്തകളും ആശയങ്ങളും സംവേദനവും നടക്കും.
പ്രമുഖ പരിസ്ഥിതി സാംസ്കാരിക പ്രവർത്തകൻ കെപിഎസ് പയ്യനടം ഉദ്ഘാടനം ചെയ്യും.

ആർക്കും വൃക്ഷ തൈകൾ കൊണ്ട് വരാം.വിത്തുകളും (ചക്ക, മാങ്ങ, ഞാവൽ, പറങ്കി മാവ് എന്നിങ്ങനെ ഫല വൃക്ഷം) ഈർപ്പമില്ലാത്തവ കൊണ്ടുവരാം.
കേരള വനം വന്യജീവി വകുപ്പും ട്രോമാ കെയർ സൊസൈറ്റിയും പാലക്കാട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ സഹകരണത്തോടുകൂടി ഫലവൃക്ഷങ്ങളുടെ വിത്തുണ്ട എറിയലും ഔഷധസസ്യങ്ങൾ നട്ടു പിടിപ്പിക്കലും ഉൾപ്പടെ വിപുലമായ പ്രവർത്തനങ്ങൾ പ്രകൃതിയ്ക്കായ് മാറ്റി വെക്കുന്ന ഈ സുദിനം അവിസ്മരണീയമാക്കാൻ മോട്ടിവേഷൻ ട്രെയിനർ ഗണേഷ് കൈലാസ്,സിനിമാതാരങ്ങളായ സജു എസ് ദാസ്,ആർക്കും പാടാം ടീം ഒരുക്കുന്ന കരോക്കെ സംഗീത വിരുന്നും ഉണ്ടാകും. ജൂൺ അഞ്ചാം തീയതി പരിസ്ഥിതി ദിനത്തിൽ 4 മണിക്ക് എംഎൽഎ പ്രേംകുമാർ ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ മണ്ണാർക്കാട് റേഞ്ച് ഓഫീസർ സുബൈർ അധ്യക്ഷനാകും.

Advertisment