തച്ചമ്പാറ ദേശബന്ധു ഹയർസെക്കന്ററി സ്കൂൾ കെട്ടിട ഉദ്ഘാടനവും വിജയികൾക്കുള്ള അനുമോദനവും നടത്തി 

New Update
publive-image
തച്ചമ്പാറ :ദേശബന്ധു ഹയർസെക്കന്ററി സ്കൂളിൽ പുതുതായി നിർമ്മിച്ച എസി കോൺഫറൻസ് ഹാൾ ഹൈടെക്ക് ക്ലാസ്റൂമുകൾ ഉൾപ്പെടുന്ന ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞൻ പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഒ.നാരായണൻകുട്ടി അധ്യക്ഷനായി.ഡോക്ടർ എപിജെ അബ്ദുൽ കലാം ഓഡിറ്റോറിയം  സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മുൻ പ്രധാന അധ്യാപകനുമായ എം എൻ രാമകൃഷ്ണപിള്ള മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
Advertisment
എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച മുഴുവൻ കുട്ടികളെയും,പ്ലസ് ടു പരീക്ഷയിൽ സമ്പൂർണ്ണ എ പ്ലസ് കരസ്ഥമാക്കിയ വരെയും മാനേജ്മെൻറ് അനുമോദിച്ചു.കരിമ്പ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ പി. എസ്.രാമചന്ദ്രൻ,വാർഡ് മെമ്പർ ബിന്ദു കുഞ്ഞിരാമൻ,കെ എൻ ജയരാജ് പി.ജെ പൗലോസ്,എ സുകുമാരൻ,സ്മിത പി അയ്യങ്കുളം, ബെന്നി കെ ജോസ് ,എ.വി ബ്രൈറ്റി , എം വിനോദ് തുടങ്ങിയവർ സംസാരിച്ചു.സ്കൂൾ മാനേജർ വത്സൻ മഠത്തിൽ സ്വാഗതവും പി.ജയരാജ്‌ നന്ദിയും പറഞ്ഞു.
Advertisment