കരിമ്പ ജി എച്ച് എസ് എസ് കോമേഴ്സ്അധ്യാപകൻ ജാഫർ എൻ.വി ക്ക് യാത്രയയപ്പ് നൽകി

New Update
publive-image
കരിമ്പ :ദീർഘകാലത്തെ അധ്യാപനത്തിനു ശേഷം കരിമ്പ ജി എച്ച് എസ് എസ്
Advertisment
എച്ച് എസ് എസ് ടി കോമേഴ്സ് അധ്യാപകൻ ജാഫർ എൻ വി അധ്യാപക ജീവിതത്തിൽനിന്നും   പടിയിറങ്ങി.അധ്യാപന മേഖലയിൽ നൂതന മാതൃക പുതിയ തലമുറക്ക് പകരുന്നതില്‍ അതീവ താത്പര്യം കാണിച്ച,ജാഫർ എൻ വി
അധ്യാപനത്തിന്റെ അർഥവും പുണ്യവും പ്രസന്നമായ വ്യക്തിത്വത്തിലൂടെ പ്രകടിപ്പിക്കുകയും പാഠ്യേതര ചുമതലകൾ കൂടി നിർവഹിച്ചിട്ടുമുണ്ട്.
ഫലപ്രദമായ ക്ലാസ് റൂം മാനേജ്മെന്റ് തന്ത്രങ്ങൾ പിന്തുടരുന്നതിനു പുറമേ , ഒരു അധ്യാപകൻ മറ്റ് പല ഗുണങ്ങളും വഹിക്കണം എന്ന മനോഭാവമാണ് ഇദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.യാത്രയയപ്പ് ചടങ്ങ് കരിമ്പ ഗ്രാമ  പഞ്ചായത്ത് പ്രസിഡന്റ് പി എസ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം  റെജിജോസ് അധ്യക്ഷയായി.മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗംഓമന രാമചന്ദ്രൻ,മുൻ പ്രിൻസിപ്പൽ ഗോപകുമാർ,മുൻ പിടിഎ പ്രസിഡന്റുമാരായ മോഹനൻ, യൂസഫ് പാലക്കൽ,പിടിഎ വൈസ് പ്രസിഡന്റ് ജയപ്രകാശ്,എം പി ടി എ പ്രസിഡന്റ് സുമലത,അജയ് മാസ്റ്റർ, ഭാസ്കരൻ മാസ്റ്റർ,അജിത ടീച്ചർ, ശ്രീജ ടീച്ചർ തുടങ്ങിയവർ  സംസാരിച്ചു.പിടിഎയുടെയും സഹപ്രവർത്തകരുടെയും വക മൊമെന്റോയും ഉപഹാരങ്ങളും നൽകി.
പ്രിൻസിപ്പൽ ബിനോയ് സ്വാഗതവും ഹെഡ്മാസ്റ്റർ ജമീർ നന്ദിയും പറഞ്ഞു.
Advertisment