Advertisment

ദിശാബോധമുള്ള തലമുറയെ വാർത്തെടുക്കണം:അൽബിർ സ്‌കൂൾ. ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നടത്തി 

New Update
publive-image
Advertisment
കരിമ്പ: വർത്തമാനകാല പൈശാചികതകൾക്കെതിരേ ദിശാബോധവും ധർമ്മ വിശുദ്ധിയുമുള്ള  തലമുറയെ വാർത്തെടുക്കാനുള്ള പദ്ധതിയാണ് അൽബിർ സ്‌കൂൾ സംവിധാനമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മജ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ആത്മീയ സംസ്‌ക്കരണം നടത്തി സമൂഹത്തിനും സമുദായത്തിനും ഗുണം ചെയ്യുന്ന തലമുറയെ ഉയർത്തിക്കൊണ്ടുവരാൻ അൽബിർ സ്‌കൂളിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.അൽബിർ സ്‌കൂൾ സംസ്ഥാന തല പ്രവേശനോത്സവം പാലക്കാട് കരിമ്പ മിസ്ബാഹുൽ ഹുദ അൽബിർ സ്‌കൂളിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങൾ.
ചെറുപ്രായത്തിൽ തന്നെ മതബോധവും ദിശാബോധവും അച്ചടക്കവും ഊട്ടിയുറപ്പിക്കുന്ന പാഠ്യപദ്ധതികളാണ് അൽബിറിന്റേതേതെന്നും തങ്ങൾ വ്യക്തമാക്കി. അൽബിർ ചെയർമാൻ മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ അദ്ധ്യക്ഷനായി.ഉന്നത നിലവാരവും മൂല്യവുമുള്ള വിദ്യാഭ്യാസം ഉറപ്പ് നൽകുന്ന അൽബിർ സ്‌കൂൾ സംവിധാനം ആത്മീയ ബോധവും,കർമ്മ ബോധത്തോടെയുള്ള ഉന്നത നിലവാരമുള്ള വിദ്യാഭ്യാസവും ഉണ്ടാക്കിയെടുക്കുന്നുവെന്ന് തങ്ങൾ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. അച്ചടക്കമുള്ള തലമുറയെയാണ് അൽബിർ വാർത്തെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അൽ ബിർറ് സ്‌കൂൾ ഓഫ് ടീച്ചർ എജുക്കേഷൻ പദ്ധതി ലോഞ്ചിംഗും തങ്ങൾ നിർവഹിച്ചു.അൽബിർ കൺവീനർ ഉമർഫൈസി മുക്കം അനുഗ്രഹപ്രഭാഷണം നടത്തി. അൽബിർ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ കെ.പി മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി.അൽ ബിർറ് സ്‌കൂൾ ഓഫ് ടീച്ചർ എജുക്കേഷൻ കൺവീനർ ഡോ.ബഷീർ പനങ്ങാങ്ങര പദ്ധതി അവതരണം നടത്തി.അൽബിർ പാലക്കാട് ജില്ലാ കോഡിനേറ്റർ അസ്‌ക്കർ അലി കരിമ്പ,ഇബ്രാഹിം അൻവരി പഴയന്നൂർ,സി.കെ മുഹമ്മദ് കുട്ടി ഫൈസി,വി.മുഹമ്മദ് ഫൈസി, ഫളിൽ റഹ്മാൻ ബാഖവി,ശിഹാബുദ്ദീൻ അൻവരി,അബ്ദുറഹീം ഫൈസി, അൻവർ സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ തുടങ്ങിയവർ സംസാരിച്ചു
Advertisment