സമദ് കല്ലടിക്കോട്
Updated On
New Update
/sathyam/media/post_attachments/UAfFyAkEo5s38aDhkfr7.jpg)
പാലക്കാട് : മലയാളിയുടെ സാംസ്കാരിക ഭൂപടത്തിൽ ഒരു വലിയ സ്ഥാനം തന്നെ പാലക്കാടിന് ഒരുക്കാൻ നേതൃപരമായ പങ്കുവഹിക്കുന്ന പ്രമുഖ സാംസ്കാരിക പ്രവർത്തകൻ ടി.ആർ.അജയന്റെ സാംസ്കാരിക സംഭാവനകളെ വിലയിരുത്തുന്ന
Advertisment
'അജയ്യം 2023' ജൂൺ 3 ശനിയാഴ്ച രാവിലെ 9:30 മുതൽ പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കും.ഉദ്ഘാടന സമ്മേളനം എം.എ.ബേബി നിർവഹിക്കും.കെ. ഇ.ഇസ്മയിൽ അധ്യക്ഷനാകും.മന്ത്രി എംബി.രാജേഷ്,ജോൺ ബ്രിട്ടാസ് എം
പി,ആലങ്കോട് ലീലാകൃഷ്ണൻ, വൈശാഖൻ,മട്ടന്നൂർ ശങ്കരൻകുട്ടി തുടങ്ങി കലാ - സാഹിത്യ - സാംസ്കാരിക ലോകത്തെ നിരവധിപേർ വ്യത്യസ്ത സെഷനുകളിലായി പങ്കെടുക്കുന്നുണ്ട്.
ഒരു മുഴുദിന പരിപാടിയായി നടക്കുന്ന അജയ്യം 2023ൽ കൈരളിയും ടി.ആർ അജയനും,പാലക്കാടും ടി.ആര്‍ അജയനും,സ്വരലയെയും ടി.ആർ അജയനും,ജില്ലാ പബ്ലിക് ലൈബ്രറിയും ടി. ആർ അജയനും,ഒ.വി.വിജയൻ സ്മാരകവും ടി.ആർ അജയനും, അജയം അഭംഗുരം,അജയ്യഗൃഹം തുടങ്ങി വേറിട്ട സാംസ്കാരിക സാഹിത്യ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിന് ശേഷം അജയ്യ ഗാനങ്ങൾ എന്ന പേരിൽ ഗാനസന്ധിയും ഉണ്ടാകും.
തൃശ്ശൂർ ജില്ലയിലെ തളിക്കുളത്ത് ജനിച്ച ടി ആർ അജയൻ കഴിഞ്ഞ നാലു പതിറ്റാണ്ടായി വള്ളുവനാടിന്റെ സാംസ്കാരിക മുഖമാണ്.കൈരളി ടിവി ഡയറക്ടർ, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ട്രഷറർ, ഒ. വി.വിജയൻ സ്മാരക സമിതി സെക്രട്ടറി,പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി, പാലക്കാട് ഇൻഡോർ സ്റ്റേഡിയം സൊസൈറ്റി സെക്രട്ടറി, സ്വരലയ പാലക്കാട് ചാപ്റ്റർ സെക്രട്ടറി, തുടങ്ങിയ നിരവധി ചുമതലകൾ വഹിക്കുന്ന ടി ആർ അജയൻ സാങ്കേതിക തികവും മികവും എടുത്തു കാട്ടിയ ഒട്ടനവധി പരിപാടികളുടെ സംഘാടകനാണ്. ഭാര്യ:പി.വി.ഭാഗ്യലക്ഷ്മി. ഹരിതം ബുക്സും പാലക്കാട്ടെ പൗര സമൂഹവും ഒരുക്കുന്ന ഈ സ്നേഹാദരവും സാഹിത്യ സദസ്സും പാലക്കാടിന്റെ ചരിത്രത്തില്‍ നാഴികക്കല്ലാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us