പരിമിതികളിൽ ഒതുങ്ങിക്കൊണ്ട് വിദ്യാഭ്യാസ വിജയത്തിൽ പത്താം സ്ഥാനത്തെത്തിയ പാലക്കാട് ജില്ലയെ അഭിനന്ദിച്ചേ മതിയാകൂ - വികെ ശ്രീകണ്ഠന്‍ എംപി

New Update

publive-image

പാലക്കാട്: പരിമിതികളിൽ ഒതുങ്ങിക്കൊണ്ട് വിദ്യാഭ്യാസ വിജയത്തിൽ പത്താം സ്ഥാനത്തെത്തിയ പാലക്കാട് ജില്ലയെ അഭിനന്ദിച്ചേ മതിയാകൂ. കേരളത്തിലെ ഏറ്റവും വലിയ ജില്ലയായ പാലക്കാട്ടെ വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യമോ, പഠനോപകരണങ്ങളോ, ഭക്ഷണം പോലും ആവശ്യത്തിന് ലഭിക്കുന്നിലെന്ന് വി.കെ. ശ്രീകണ്ഠൻ എംപി പറഞ്ഞു.

Advertisment

സമഗ്ര വെൽനെസ് എഡ്യുക്കേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പാലക്കാട്, മലമ്പുഴ, ചിറ്റൂർ, കോങ്ങാട് നിയോജക മണ്ഡലങ്ങളിലെ സ്കൂളുകളിൽ നിന്ന് എൺപത് ശതമാനത്തിനു മുകളിൽ വിജയം നേടിയ പത്താം ക്ലാസ്, പ്ലസ് ടു വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങായ "വിജയാരവം 2023 "ചക്കാന്തറ പാസ്റ്റർ സെൻ്റർ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.

ഉന്നത സ്ഥാനങ്ങളിലെത്തുമ്പോൾ മാതാപിതാക്കളേയും അദ്ധ്യാപകരേയും മറക്കരുതെന്നും മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കരുത്, ശരിയും തെറ്റും മനസ്സിലാക്കി പൊതു സമൂഹത്തിനു വേണ്ടി പ്രവർത്തിക്കണമെന്നും എംപി വിദ്യാർത്ഥികളെ ഉപദേശിച്ചു.

റിട്ടേർഡ് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യുക്കേഷൻ പി.കൃഷ്ണൻ അദ്ധ്യക്ഷനായി. സമഗ്ര വെൽനസ് എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി ജോസ് ചാലയ്ക്കൽ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡൻ്റ് സണ്ണി എം.ജെ മണ്ഡപത്തികന്നേൽ മുഖ്യ പ്രഭാഷണം നടത്തി.

തുടർവിദ്യാഭ്യാസത്തെക്കുറിച്ച് അവബോധം നൽകുന്ന ക്ലാസ് അജിനോറ എൻട്രൻസ് അക്കാദമി ഡയറക്ടർ എഡ്വിൻ' സി.ബെന്നി നയിച്ചു. ഡോ: കെ.എ.ഫിറോസ് ഖാൻ, അജോ അഗസ്റ്റീൻ, ഐഷ ഷെറീൻ എന്നിവർ പ്രസംഗിച്ചു. മെഡലും സർട്ടിഫിക്കറ്റും നൽകി വിദ്യാർത്ഥികളെ അനുമോദിച്ചു.വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എക്സ്പോയും ഉണ്ടായി.

Advertisment