പുരോഗമന കലാ സാഹിത്യ സംഘം പുതുശ്ശേരി മേഖലാ പഞ്ചായത്ത് സമ്മേളനങ്ങള്‍ക്ക് പെരുവെമ്പില്‍ പ്രൗഢോജ്വല തുടക്കം

New Update

publive-image

പുതുശ്ശേരി: പുതുശ്ശേരി മേഖലയിലെ പുരോഗമന കലാ സാഹിത്യ സംഘം പഞ്ചായത്ത് സമ്മേളനങ്ങൾക്ക് പെരുവെമ്പിൽ പ്രൗഢോജ്ജ്വല തുടക്കം. പെരുവെമ്പ് പഞ്ചായത്ത് സമ്മേളനം സാഹിത്യകാരൻ ടി.പി വിനോദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വി.ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുരളി എസ് കുമാർ പ്രവർത്തന റിപ്പോർട്ടും, ജില്ലാ ജോ. സെക്രട്ടറി കെ. സെയ്തു മുസ്തഫ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.

Advertisment

പാലക്കാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.പ്രദോഷ്, മേഖലാ സെക്രട്ടറി എൻ.ജയപ്രകാശ്, പ്രസിഡണ്ട് സി.ഇ മുരളി എന്നിവർ ആശംസാ പ്രസംഗം നടത്തി. സി. പ്രവീൺ സ്വാഗതം പറഞ്ഞു. വിവിധ കലാ പരിപാടികളും അവതരിപ്പിച്ചു. ഭാരവാഹികൾ - ആർ.രാജേന്ദ്രൻ (പ്രസിഡണ്ട്) സി. പ്രവീൺ (സെക്രട്ടറി) എൻ.സീമ (വനിതാ സാഹിതി കൺവീനർ).

Advertisment