/sathyam/media/post_attachments/i3OCPtVQP57G3X9rgwtz.jpg)
തിരുവേഗപ്പുറ: ഔഷധ ചെടിക്ക് വെള്ളമൊഴിച്ച് വേറിട്ടൊരു സാഹിത്യ സമാജ ഉദ്ഘാടനം. തിരുവേഗപ്പുറ വിളത്തൂർ ഓടുപാറ മർക്കസ് ദഅവ & ഹിഫ്ള് കോളേജ് സ്റ്റുഡൻസ് യൂണിയൻ എംഎസ്ഒ പുതിയ അധ്യായന വർഷത്തിലെ സാഹിത്യ സമാജ ഉദ്ഘാടന മുഹൂർത്തമാണ് വേറിട്ട രീതി കൊണ്ട് ശ്രദ്ധേയമായത്.
വളർന്നുവരുന്ന തലമുറയിൽ നന്മയുടെയും മൂല്യ വിചാരങ്ങളുടെയും സന്ദേശങ്ങൾ കൈമാറാൻ തയ്യാറെടുക്കുന്ന പ്രബോധകരുടെ പരിശീലനം നാടിന് തണൽ നൽകുന്ന വൃക്ഷസമാനമാണ് എന്ന് തിരിച്ചറിവാണ് ഇത്തരത്തിലൊരു ഉദ്ഘാടനത്തിന് സംഘാടകരെ പ്രേരിപ്പിച്ചത്.
ഹാഫിസ് മുബഷിർ തൂതയുടെ അധ്യക്ഷതയിൽ ചടങ്ങ് എഴുത്തുകാരൻ യു എ റഷീദ് അസ്ഹരി പാലത്തറ ഗേറ്റ് ഉദ്ഘാടനം ചെയ്തു. സയ്യിദ് റഊഫ് തങ്ങൾ വെട്ടിച്ചിറ പ്രാർത്ഥനക്ക് നേതൃത്വം നൽകി. ഉസ്മാൻ മിസ്ബാഹി, അബ്ദുൽ ഗഫാർ അഹസനി, ഹാഫിസ് നസറുദ്ദീൻ സഖാഫി, അൻസറുദ്ദീൻ കുത്തുബി, സുഫിയാൻ മുതുതല, ഹാഫിസ് സബീൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us