കെ.കൃഷ്ണൻകുട്ടി കർഷകരെ പറഞ്ഞ് പറ്റിക്കുന്നു; സുമേഷ് അച്യുതൻ

New Update

publive-image

മുതലമട: കേരളത്തിന് അർഹതയുള്ള വെള്ളം വാങ്ങിയെടുക്കാൻ കഴിയാത്ത മന്ത്രി കെ.കൃഷ്ണൻകുട്ടി കർഷകരെ പറഞ്ഞു പറ്റിക്കുന്നതായി ഡി.സി.സി. വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ .പറമ്പിക്കുളം- ആളിയാർ പദ്ധതിയിൽ നിന്നും മേയ് 15 മുതൽ 31 വരെ ദിനംപ്രതി 400 ക്യുസെക്സ് വെളളം ലഭ്യമാക്കുമെന്ന് മന്ത്രി നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല . എന്നാൽ ഇതു വിശ്വസിച്ച കർഷകർ ഞാറ്റടി തയ്യാറാക്കി, ഇപ്പോൾ ആവശ്യത്തിന് വെള്ളമില്ലാതെ വലയുകയാണ്. ചിറ്റൂർപുഴയിലെ കുടിവെള്ള പദ്ധതികളിൽ ജലക്ഷാമവും ഗുണനിലവാര കുറവുമുണ്ടായിട്ടും വെള്ളം ലഭ്യമാക്കാനായിട്ടില്ല.

Advertisment

ദിവസങ്ങൾക്കകം കുടിവെളളത്തിനായി 100 ക്യു സെക്സ് വീതം വെളളം നൽകാനാണ് തമിഴ്നാടിൻ്റെ നീക്കം. ഇത് വളരെ അപര്യാപ്തമാണ്, 500 ക്യു സെക്സ് വീതം വെളളമെങ്കിലും ലഭ്യമായാലേ കൃഷിപ്പണികൾ തുടങ്ങാനാകൂ . പ്രളയവും അമിതമഴയും ലഭിച്ചപ്പോൾ ജലസേചനം സുഗമമായത് തങ്ങളുടെ നേട്ടമാണെന്ന് മേനി നടിച്ചവർ അർഹതയുളള വെള്ളം കേരളത്തിന് നേടിയെടുക്കാൻ ശ്രമിക്കണം. ഇത്രയും. ജലക്ഷാമം ഉണ്ടായതിനു ശേഷം തമിഴ്നാടിനോട് വെള്ളം ആവശ്യപ്പെടാം എന്നു പറയുന്നത് കർഷകരെ പരിഹസിക്കുന്നതിന് തുല്യമാണ് . അന്തർ സംസ്ഥാന നദീജല കരാറിൽ നിന്നും വെള്ളം ലഭ്യമാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും സുമേഷ് അച്യുതൻ പറഞ്ഞു.

Advertisment