സാമൂഹിക ഉന്നതിക്ക് വേണ്ടത് ആദ്ധ്യാത്മിക അടിത്തറ: സ്വാമി പ്രേമാനന്ദ

New Update

publive-image

കോഴിക്കോട് : സാമൂഹികമായ ഉന്നതിക്ക് ആദ്ധ്യാത്മിക അടിത്തറ ആവശ്യമാണെന്നും ശ്രീനാരായണ ഗുരുദേവൻ കാട്ടിത്തന്ന ജീവിത വഴിയിലൂടെ സഞ്ചരിച്ചെങ്കിൽ മാത്രമേ അത് സാധ്യമാവുകയുള്ളൂവെന്നും സ്വാമി പ്രേമാനന്ദ പറഞ്ഞു. നാമോരോരുത്തരും ഗുരു ധർമ്മപ്രചാരകർ കൂടിയാവണം. അതിനായി ബാലജന യോഗം , യൂത്ത് മൂവ്മെന്റ് , കുടുംബ യൂണിറ്റുകൾ എന്നിവയിലൂടെ ഗുരുധർമ്മ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമായി നടത്തണമെന്നും വരും തലമുറയെ നാടിന്റെ സമ്പത്തായി മാറ്റിയെടുക്കുവാൻ ഗുരുദേവ കൃതികൾ മനഃപാഠമാക്കിയും ഗുരു സന്ദേശങ്ങൾ മനസ്സിലാക്കിയും നമ്മുടെ മക്കളെ വളർത്തി വലുതാക്കണമെന്നും സ്വാമി പ്രേമാനന്ദ പറഞ്ഞു. അതിന്റെ ഉത്തരവാദിത്വം വനിതാ സംഘo ഏറ്റെടുക്കണമെന്നും സ്വാമി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ സംഘടിപ്പിച്ച നേതൃയോഗത്തിന്റെയും വനിതാ സംഘം യൂണിയൻ സെക്രട്ടറി ലീലാ വിമലേശൻ സപ്തതി സമാചരണത്തിന്റെയും ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി പ്രേമാനന്ദ .

Advertisment

publive-image

ഗുരുവരാശ്രമത്തിൽ വെച്ച് നടന്ന ഉദ്‌ഘാടന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബാബു പൂത മ്പാറ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരി, യോഗം ഡയറക്ടർ കെ.ബിനുകുമാർ , കോർപ്പറേഷൻ കൗൺസിലർ എൻ ശിവ പ്രസാദ് , യൂണിയൻ വൈസ് പ്രസിഡന്റ് രാജീവ് കുഴിപ്പള്ളി, വി.സുരേന്ദ്രൻ ,ഷിബിക എം, കെ വി ശോഭ , എന്നിവർ സംസാരിച്ചു.

publive-image
സപ്തതി ആഘോഷിക്കുന്ന വനിതാ സംഘം യൂണി. സെക്രട്ടറി ലീലാ വിമലേശന് സ്വാമി പ്രേമാനന്ദ ഉപഹാരവും യൂണിയൻ പ്രസിഡന്റ് ഷനൂപ് താമരക്കുളം പൊന്നാടയും സമർപ്പിച്ചു.

Advertisment