Advertisment

മലയാളി നേതാക്കളും ഹജ്ജിനെത്തുന്നു; പാണക്കാട് അബ്ബാസലി തങ്ങൾ, അബ്ദുസ്സമദ് പൂക്കോട്ടൂർ, സുലൈമാൻ മുസ്‌ലിയാർ,കൂറ്റംപാറ, അബ്ദുറഹ്മാൻ ദാരിമി, ഡോ. അബ്ദു സലാം മുസ്‌ലിയാർ ദേവർശോല, വള്ളിയാട് മുഹമ്മദലി സഖാഫി തുടങ്ങിയവർ മക്കയിൽ

New Update

publive-image

Advertisment

ജിദ്ദ: കേന്ദ്രഹജ്ജ്‌ കമ്മിറ്റിയിലും സ്വകാര്യ സംഘങ്ങളിലുമായി കേരളത്തിൽ നിന്നുള്ളവരുടെ ഹജ്ജിനുള്ള വരവ് ശക്തിപ്പെട്ടു കൊണ്ടിരിക്കേ മലയാളികളായ നേതാക്കളും മക്കയിൽ എത്തി കൊണ്ടിരിക്കുകയാണ്.

ഹജ്ജിൽ പങ്കെടുക്കാനായി ജിദ്ദാ ഹജ്ജ് ടെർമിനലിൽ എത്തിയ മുസ് ലിം ലീഗ് മലപ്പുറം ജില്ല പ്രസിഡൻറ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ എന്നിവർക്ക് വിമാന താവളത്തിൽ വെച്ച് ഊഷ്‌മളമായ വരവേൽപ്പ് ലഭിച്ചു. ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വൈസ് പ്രസിഡൻറ് വി പി മുസ്തഫ, മലപ്പുറം ജില്ല കെ.എം.സി.സി ഭാരവാഹികളായ സീതി കൊളക്കാടൻ, ഇല്യാസ് താനൂർ, സാബിൽ മമ്പാട്, ജാഫർ അത്താണിക്കൽ എന്നിവർ ചേർന്നു ഇരുവരെയും എതിരേറ്റു. ഇവർ പിന്നീട് മക്കയിലെത്തി.

സമസ്ത പ്രസിഡന്റ്‌ ഇ.സുലൈമാൻ മുസ്ലിയാർക്കും എസ് വൈ എസ്, മർകസ് ഹജ്ജ് സംഘത്തിനും ജിദ്ദ എയർപോർട്ടിൽ ആർ. എസ്. ഹജ്ജ് വളണ്ടിയർ കോർ ഊഷ്മള വരവേൽപ് നൽകി. രണ്ട് വിമാനങ്ങളിലായി 200 ഹാജിമാരാണ് ആദ്യ സംഘത്തിൽ ഉണ്ടായിരുന്നത് ഞായറാഴ്ച രാത്രി പതിനൊന്നരയോട് കൂടിയാണ് ജിദ്ദയിൽ എത്തിച്ചേർന്നത്.

ഹജ്ജ് കർമങ്ങൾക്കായി എത്തിയ സമസ്ത പ്രസിഡന്റ്‌ ഇ. സുലൈമാൻ മുസ്‌ലിയാർ,കൂറ്റംപാറ അബ്ദുറഹ്മാൻ ദാരിമി, ഡോ. അബ്ദു സലാം മുസ്‌ലിയാർ ദേവർശോല , എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി വള്ളിയാട് മുഹമ്മദലി സഖാഫി തുടങ്ങിയ നേതാക്കൾക്കും മർക്കസ്, എസ് വൈ എസ് ഹജ്ജ് സംഘത്തിനും രിസാല സ്റ്റഡി സർക്കിൾ ഹജജ് വളണ്ടിയർ കോർ അംഗങ്ങൾ ജിദ്ദ എയർപോർട്ടിൽ ഊഷ്മള വരവേൽപ്പ് നൽകി, ലഘു ഭക്ഷണവും മധുരവും അടങ്ങിയ കിറ്റ് നൽകി അവരെ സ്വീകരിച്ചു.

publive-image

ജിദ്ദയിൽ നടന്ന സ്വീകരണത്തിന് ആർ.എസ്.സി ഗ്ലോബൽ സെക്രട്ടറി സാദിക്ക് ചാലിയാർ സൗദി വെസ്റ്റ് സെക്രട്ടറിമാരായ മൻസൂർ ചുണ്ടപറ്റ, ഉമൈർ വയനാട്, നൗഫൽ മുസ്‌ലിയാർ , മുസ്തഫ പട്ടാമ്പി, യാസർ ഓമച്ചപ്പുഴ, ബഷീർ നൂറാനി എന്നിവർ നേതൃത്വം നൽകി. ഐസിഎഫ് ഇൻറർനാഷണൽ സെക്രട്ടറി മുജീബ് ആർ നഗർ, ഐ. സി.എഫ് ജിദ്ധ ഭാരവാഹികളായ സൈനുൽ ആബിദീൻ തങ്ങൾ, ഹസൻ സഖാഫി, മർകസ് ജിദ്ദ ഭാരവാഹികൾ അഷ്‌റഫ്‌ കൊടിയത്തൂർ, സുജീർ പുത്തൻപള്ളി,റഷീദ് പന്തല്ലൂർ തുടങ്ങിയവരും സന്നിഹിതരായിരുന്നു. ആർ.എസ്.സി , ഐ.സി.ഫ് പ്രവർത്തകർ ആവശ്യമായ സഹായവുമായി എയർപോർട്ടിൽ സജ്ജരായിരുന്നു.

സുന്നീ ഹജ്ജ് സംഘം വിമാനത്താവളത്തിൽ നിന്ന് അഞ്ചു ബസുകളിലായി മക്കയിലേക്ക് യാത്രയായി.

Advertisment