അടുക്കള പാത്രങ്ങളില്‍ നിന്ന് ഇറച്ചിയുടെ ഗന്ധം മാറ്റാൻ ചെയ്യാവുന്ന കാര്യങ്ങൾ നോക്കാം..

New Update

ഓരോ വീട്ടിലെയും ഭക്ഷണരീതികളും ഭക്ഷണശീലങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കും. ചില വീടുകളില്‍ വെജിറ്റേറിയൻ ഭക്ഷണം മാത്രമായിരിക്കും പാചകം ചെയ്യുന്നതും കഴിക്കുന്നതും. ചില വീടുകളില്‍ സസ്യാഹാരത്തിനൊപ്പം തന്നെ ചിക്കൻ, മുട്ട എന്നിവയെല്ലാം കഴിക്കും എന്നാല്‍ മീൻ വേണ്ട എന്നായിരിക്കും. ചിലരാകട്ടെ സസ്യാഹാരങ്ങള്‍ക്കൊപ്പം ഇറച്ചിയും മീനും മുട്ടയുമെല്ലാം പാകം ചെയ്ത് കഴിക്കുന്നവരായിരിക്കും.

Advertisment

ഇപ്പോഴിതാ ഇറച്ചി വിഭവങ്ങള്‍ പാകം ചെയ്ത് കഴിക്കാറുള്ള വീടുകളില്‍ ഇവര്‍ക്ക് സഹായകമാകുന്ന ചില ടിപ്സ് ആണ് പങ്കുവയ്ക്കുന്നത്. മറ്റൊന്നുമല്ല, അടുക്കള പാത്രങ്ങളില്‍ നിന്ന് ഇറച്ചിയുടെ ഗന്ധം മാറ്റാൻ ചെയ്യാവുന്ന കാര്യങ്ങളാണ് വിശദമാക്കുന്നത്.

publive-image

ഒന്ന്...

ഇറച്ചി കഴുകുകയോ പാകം ചെയ്യുകയോ ചെയ്ത പാത്രങ്ങള്‍ വൃത്തിയാക്കുമ്പോള്‍ വെള്ളത്തിനൊപ്പം തന്നെ വിനിഗറും ഉപയോഗിക്കാവുന്നതാണ്. ഇത് ഗന്ധം മാത്രമല്ല, കറയും കളയാൻ സഹായിക്കുന്നു. പാത്രങ്ങള്‍ ആദ്യം വെള്ളമൊഴിച്ച് കഴുകിയ ശേഷം ഇതിന്മേല്‍ വിനിഗറൊഴിക്കികുക. ശേഷം വീണ്ടും വെള്ളമോ സോപ്പോ ഉപയോഗിച്ച് കഴുകിയെടുക്കാം.

രണ്ട്...

വിനിഗര്‍ പോലെ തന്നെ അസിഡിക് ആയ ചെറുനാരങ്ങാനീരും ഇറച്ചി കഴുകുകയോ പാകം ചെയ്യുകയോ ചെയ്ത പാത്രങ്ങള്‍ വൃത്തിയാക്കാനെടുക്കാം. നീരം പിഴിഞ്ഞെടുക്കുന്നതിന് പകരം ഉപയോഗിച്ച നാരങ്ങാമുറികള്‍ വച്ച് തേച്ചുരയ്ക്കുകയും ആവാം.

മൂന്ന്...

ബേക്കിംഗ് സോഡയും ഇതുപോലെ ഉപയോഗിക്കാവുന്നതാണ്. കറകള്‍ കളയുന്നതിന് ഏറെ ഉപയോഗപ്രദമായൊരു ചേരുവയാണ് ബേക്കിംഗ് സോഡ. ഇത് വെള്ളവുമായി ചേര്‍ത്ത് യോജിപ്പിച്ചാണ് ഉപയോഗിക്കേണ്ടത്. ഇറച്ചിയുടെ ഗന്ധം പാത്രങ്ങളില്‍ നിന്ന് പാടെ നീക്കുന്നതിന് ഇത് സഹായിക്കുന്നു.

നാല്...

പൊതുവെ ദുര്‍ഗന്ധമകറ്റുന്നതിനും നമുക്ക് 'റീഫ്രഷ്മെന്‍റ്' നല്‍കുന്നതിനും പ്രശസ്തമാണ് കാപ്പിപ്പൊടി. കാപ്പിപ്പൊടിയിലെ നൈട്രജൻ ആണ് ഇതിന് സഹായിക്കുന്നത്. കാപ്പിപ്പൊടിയും വെള്ളവും ചേര്‍ത്ത് യോജിപ്പിച്ച മിശ്രിതം കൊണ്ടാണ് ഇറച്ചി ഗന്ധമകറ്റാൻ പാത്രം വൃത്തിയാക്കേണ്ടത്.

അഞ്ച്...

കടലപ്പൊടിയും ഇത്തരത്തില്‍ ഇറച്ചിയുടെ ഗന്ധം പാത്രങ്ങളില്‍ നിന്ന് അകറ്റാൻ ഉപയോഗിക്കാവുന്നതാണ്. പാത്രങ്ങള്‍ കഴുകുമ്പോള്‍ അല്‍പം കടലപ്പൊടി ഇതിന് മുകളിലായി തൂവുകയാണ് വേണ്ടത്. ശേഷം നന്നായി ഉരച്ച് കഴുകാം.

Advertisment