'ദയയിലൂടെ ഓണക്കോടിയുടുക്കൂ, ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാവൂ' അവയവം മാറ്റിവച്ച നിർധന രോഗികളെ സഹായിക്കാൻ ദോത്തി ചലഞ്ച്

New Update
publive-image
പാലക്കാട് :അവയവം മാറ്റിവച്ച ഇരുപത് നിർധന രോഗികളെ സഹായിക്കാൻ ദോത്തി ചാലഞ്ച് എന്ന ജനകീയ ക്യാമ്പയിന് നേതൃത്വം കൊടുത്ത് ദയ ചാരിറ്റബിൾ ട്രസ്റ്റ്.ഓരോ വർഷവും 24 ലക്ഷം രൂപ ചെലവ് വരുന്ന ദയയുടെ മരുന്ന് നൽകൽ പദ്ധതിയിലേക്ക് പണം കണ്ടെത്തുകയാണ് ദോത്തി ചാലഞ്ചിന്റെ ലക്ഷ്യം.
Advertisment
കുത്താമ്പുള്ളി ഡബിൾ മുണ്ടുകൾ , സെറ്റുമുണ്ടുകൾ,സെറ്റ് സാരി, പട്ടുപാവാട, ജുബ്ബ, ഷർട്ട് എന്നിവ ദോത്തി ചാലഞ്ചിലൂടെ വിപണനം നടത്തി ജീവകാരുണ്യ പ്രവർത്തന ഫണ്ട് സമാഹരിക്കാൻ ഉള്ള ഈ യജ്ഞത്തിന് വമ്പിച്ച സ്വീകാര്യതയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്.ആഗസ്റ്റ് 22 വരെയാണ് ഫണ്ട് സമാഹരണം.
ഓൺലൈൻ വഴി ഓർഡർ ചെയ്ത് ലോകത്തെവിടെ നിന്നും പർച്ചേസ് ചെയ്യാനാവും.
ഇതിനായി കോഡ് നമ്പർ രേഖപ്പെടുത്തിയുള്ള പ്രത്യേക കാറ്റലോഗ് തന്നെയുണ്ട്.ജീവകാരുണ്യം മുൻനിർത്തിയുള്ള പദ്ധതി ആയിരുന്നിട്ടും വില കൂട്ടി വിൽക്കുന്നില്ലെന്ന് മാത്രമല്ല,വിപണി വിലയ്ക്ക് തന്നെ തുണിത്തരങ്ങൾ  ലഭ്യമാകുമെന്ന പ്രത്യേകതയുമുണ്ട്.സമൂഹം വിസ്മരിക്കുകയും അവഗണിക്കുകയും ചെയ്യുന്ന മാരക രോഗ ദുരിതം നേരിടുന്ന 24 പേർക്ക് വർഷം മുഴുവൻ ജീവൻ രക്ഷ മരുന്ന് നൽകുന്നതിനായുള്ള ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനം രോഗികളുടെ അടിസ്ഥാന ജീവിതാവശ്യങ്ങള്‍ കൂടി  നിറവേറ്റാന്‍ ഉദ്ദേശിച്ചുള്ളതാണ്.
പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ ദോത്തി ചലഞ്ച് കാറ്റലോഗ് പ്രകാശനം നിർവഹിച്ചു.പോസ്റ്റർ പ്രകാശനം ഗോപിനാഥ് അമ്പാടിത്തൊടി,ആദ്യ ഓർഡർ അജയ് കൃഷ്ണൻ മേനക്കത്ത് എന്നിവരും നിർവഹിച്ചു. കാരുണ്യ-സഹായ പ്രവർത്തനങ്ങൾ ഗുണാത്മകമായും സുതാര്യമായും ചിട്ടയോടെ നിർവഹിച്ചു പോരുന്ന കൂട്ടായ്മയാണ് ദയാ ചാരിറ്റബിൾ ട്രസ്റ്റ്.കുറഞ്ഞ കാലയളവിൽ തന്നെ 19 പാർപ്പിടവും 18 നിർധന യുവതികളുടെ വിവാഹവും ഉൾപ്പടെ വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ ദയക്ക് കഴിഞ്ഞിട്ടുണ്ട്.
വസ്ത്രങ്ങൾ വിൽക്കുന്നതിനൊപ്പം ഏറ്റവും നല്ലരീതിയിൽ പൊതുജന സമ്പർക്കം ശക്തിപ്പെടുത്താനും ദയയുടെ പ്രവർത്തനവുമായി  അഭ്യുദയകാംക്ഷികളെ അടുപ്പിക്കാനും ദോത്തിചലഞ്ച് സഹായകമാകുന്നുണ്ട്.ഈ ഓണം ദയയോടൊപ്പം,ദയയിലൂടെ ഓണക്കോടിയുടുക്കൂ,നിർധന രോഗികൾക്ക് അത് മരുന്നായി മാറട്ടെ എന്ന സന്ദേശം ഉയർത്തി സോഷ്യൽ മീഡിയ വഴിയും താൽക്കാലിക സ്റ്റാളുകൾ ഒരുക്കിയും വ്യക്തികളെ സമീപിച്ചുമാണ് വസ്ത്ര വിപണനം നടത്തുന്നത്.
ബലിപെരുന്നാളും ഓണവും മുന്നിൽകണ്ട് ശക്തമായ പ്രചാരണ പ്രവർത്തനങ്ങളിലൂടെ ചാലഞ്ച് വിജയിപ്പിച്ചെടുക്കാൻ കഴിയുമെന്നും പ്രചാരണ പ്രവർത്തനങ്ങൾക്കായി വിദേശ നാടുകൾ ഉൾപ്പെടെ സന്ദർശിക്കുന്നുണ്ടെന്നും ദയ ചെയർമാൻ ഇ.ബി.രമേശ് പറഞ്ഞു. ദോത്തി ചാലഞ്ചിനെക്കുറിച്ച് കൂടുതലായി അറിയാൻ 8943000997 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിക്കാവുന്നതാണ്.
Advertisment