സമദ് കല്ലടിക്കോട്
Updated On
New Update
/sathyam/media/post_attachments/MygNuz8CNffPeOkWof14.jpg)
മണ്ണാർക്കാട്: പ്രമുഖ നായർ തറവാടായ നെച്ചുള്ളി കുടുംബത്തിന്റെ സംഗമം നടന്നു .റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഭഗവത് ഗീത ആചാര്യൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.കുഞ്ഞുങ്ങളെ നന്മയുടെ വഴിയിൽ നയിക്കാൻ മുതിർന്നവർക്ക് കഴിയണം.കുടുംബ ബന്ധങ്ങളും പൈതൃക മൂല്യങ്ങളും നല്ലപോലെ കാത്ത് പരിപാലിക്കേണ്ടത് ഈ കാലഘട്ടത്തില്‍ അത്യന്താപേക്ഷിതമാണ്.
Advertisment
ചടങ്ങിൽ വിവിധ താവഴികളിൽ നിന്നുള്ള മുതിർന്ന അംഗങ്ങളെ ആദരിച്ചു.കുടുംബത്തിലെ വനിതകൾ അവതരിപ്പിച്ച തിരുവാതിരക്കളി ശ്രദ്ധേയമായിരുന്നു. ഉന്നത വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.
അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി.മണ്ണാർക്കാട് പൂരാഘോഷ കമ്മിറ്റി പ്രസിഡണ്ടും നെച്ചുള്ളി കുടുംബ സുഹൃത്തുമായ കെ.സി.സച്ചിദാനന്ദൻ ചടങ്ങിൽ മുഖ്യഥിതിയായിരുന്നു.കുടുംബ സംഗമം പ്രസിഡന്റ് മണികണ്ഠൻ നെച്ചുള്ളി,സെക്രട്ടറി ശശിധരൻ നെച്ചുള്ളി,ട്രഷറർ അജയൻ നെച്ചുള്ളി,സ്വാഗതസംഘം ചെയർമാൻ മധുസൂദനൻ,നെച്ചുള്ളി ബാലമുകുന്ദൻ,ദർശന അച്യുതൻ നെച്ചുള്ളി തുടങ്ങിയവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us