New Update
/sathyam/media/post_attachments/KFsDAcvkPnWktavLYzhl.jpg)
പാലക്കാട്: കാൻസർ രോഗികൾക്ക് ഉപയോഗിക്കാനായി കേശം ദാനം ചെയ്യാൻ കൂട്ടുകാരാൽ പ്രചോദിതരായി ഏഴു വിദ്യാർഥിനികൾ കൂടി രംഗത്തുവന്നു.ദയ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ആയിരുന്നു മാതൃകാപരമായ ഈ പുണ്യ പ്രവൃത്തിക്ക് വേദിയായത്.ഏതൊരാളുടെയും മനസ് തൊടുന്നതായിരുന്നു കുട്ടികളുടെ സംസാരവും പ്രതികരണവും.
Advertisment
നന്മയിൽ പങ്കുചേരാനുള്ള കുട്ടികളുടെ സന്മനസ്സ് തങ്ങൾക്കും പ്രചോദനമാണെന്ന്
അതുല്യ വുമൺ ബ്യൂട്ടി പാർലർ & സ്പാ ഉടമ പ്രമീള മാധവൻ പറഞ്ഞു.ട്രസ്റ്റ് ചെയർമാൻ ഇ.ബി.രമേശ് കേശദാനത്തിന് സന്നദ്ധരായ കുട്ടികളെ അഭിനന്ദിച്ച് സംസാരിച്ചു.
ദയയുടെ നാലാംഘട്ട കേശദാന ചടങ്ങാണിത്.അശ്വതി.കെ,ജിനി,അനഘ, സുകന്യ,ജാൻസി,സുജി, ജൂലി എന്നീ ഏഴ് വിദ്യാർഥിനികളാണ് കേശദാനം നടത്തിയത്.സാമൂഹ്യ പ്രവർത്തകൻ പ്രഭു കഞ്ചിക്കോട് ആണ് സ്വാഭാവികമായി വളർന്നുവരുന്ന മുടി അർബുദ രോഗികൾക്ക് നൽകാമെന്ന ആശയം മുന്നോട്ടുവച്ചത്.മുടി ദാനം ചെയ്തവർക്ക് ദയ അഭിനന്ദനപത്രം നൽകും.
നമ്മുടെ ബന്ധുക്കളിലും സുഹൃത്തുക്കളിലുമെല്ലാം കാൻസർ രോഗത്തിൻ്റെ ബുദ്ധിമുട്ടനുഭവിക്കുന്നവർ ഒരുപാടുണ്ടാകും.ഒൻപതിൽ ഒരാൾക്ക് എന്ന കണക്കിൽ ഇന്ത്യയിൽ ക്യാൻസർ വ്യാപിക്കുന്നു എന്നാണ് ഔദ്യോഗിക കണക്ക്.
ചിലവേറിയ ചികിത്സയും,അസഹനീയമായ വേദനയും,ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുമാണ് കാൻസറിൻ്റെ സ്വഭാവം.കാൻസർ രോഗത്തെ പൊരുതിത്തോൽപ്പിക്കാൻ സഹജീവികൾക്ക് ആത്മവിശ്വാസം പകരേണ്ടത് നമ്മുടെ കടമയാണ്, യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു.
ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ലൈജു വി.എസ്,ലത്തീഫ് കാസിം,ഡോ.ബിജേഷ് വി.വി,ഷൈനി രമേഷ്,ശങ്കർജി കോങ്ങാട്, മോഹൻദാസ് മഠത്തിൽ,ശോഭ തെക്കേടത്ത്,ലളിത ഹരി,ബീന ശിവകുമാർ,സുരേഷ് ബാബു ചെർപ്പുളശ്ശേരി തുടങ്ങിയവർ കേശദാന ചടങ്ങിൽ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us