/sathyam/media/post_attachments/z6bND2Dqp0FA0eckWi2K.jpg)
അങ്ങാടിപ്പുറം :എസ്എസ്എൽസി പാസായ മുഴുവൻ കുട്ടികൾക്കും പഠനാ അവസരം സൃഷ്ടിക്കുക.പ്രഫസർ കാർത്തികേയൻ സമിതിയുടെ റിപ്പോർട്ട് പുറത്തുവിടുക. മലബാറിനോടുള്ള നിരന്തര വിദ്യാഭ്യാസ അവഗണന അവസാനിപ്പിക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്തിലെ മുഴുവൻ യൂണിറ്റുകളിൽ നിന്നുമായി പൊതുജനങ്ങളും, വിദ്യാർത്ഥികളും കുടുംബങ്ങളും ഒപ്പുവെച്ച ഭീമഹാജി സ്പീഡ് തപാൽ വഴി വെൽഫെയർ പാർട്ടി മങ്കട മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ഡാനിഷ് മങ്കട മുഖ്യമന്ത്രിക്ക് അയച്ചുകൊണ്ട് അങ്ങാടിപ്പുറം പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിച്ചു.
പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സെയ്താലി വലമ്പൂർ,സെക്രട്ടറി ശിഹാബ് മാസ്റ്റർ, ആഷിക് ചാത്തോലി,അഹമ്മദ് സാദിഖ്, അങ്ങാടിപ്പുറം യൂണിറ്റ് പ്രസിഡന്റ് ഷമീർ, ഷാനവാസ് തുടങ്ങിയവർ നേതൃത്വം നൽകി....