സമദ് കല്ലടിക്കോട്
Updated On
New Update
/sathyam/media/post_attachments/dMR2OE3EKhbVDUwqireo.jpg)
മണ്ണാർക്കാട് :രാഷ്ട്ര പിതാവ് ഗാന്ധിജിയുടെ ഓർമ്മകളെപ്പോലും ചിലർ ഭയപ്പെടുന്ന ഈ കാലത്ത് ഗാന്ധിയുടെ സ്മരണകൾ കൊണ്ട് വീണ്ടും ആ മഹാത്മാവിനെ സ്മരിക്കാം.അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും സാമൂഹിക നന്മയെ ഉണർത്തുന്നതിന് www.mannarkkadu.blogspot.com ഗാന്ധി എന്ന കാന്തി എന്ന പേരിൽ ഒരു കവിതാ സമാഹാരം പുറത്തിറക്കുന്നതായി സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Advertisment
മലയാളത്തിൽ എഴുതപ്പെട്ടിട്ടുള്ള പ്രധാനപ്പെട്ട ഗാന്ധി കവിതകളുടെ കൂടെ അനുവാചകർ ഗാന്ധിയെക്കുറിച്ച് എഴുതിയ കവിതകളും ഉൾകൊള്ളിച്ച് 25കവിതകൾ ചേർന്ന ഒരു കാവ്യസമാഹാരമാണ് പുറത്തിറങ്ങുന്നത്.ഗാന്ധി കവിതകൾ 9946591978 എന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കാം. തിരഞ്ഞെടുക്കുന്നകവിതകൾ കാവ്യസമാഹാരത്തിൽ ഉൾപ്പെടുത്തും.കവിത ജൂലൈ 30ന് മുൻപ് അയക്കേണ്ടതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us