New Update
/sathyam/media/post_attachments/FkRvjfqp9ffGkIKxvUzE.jpg)
കരിമ്പ:ഗവ.ഹയർ സെക്കന്ററി സ്കൂൾ 1990-91 എസ് എസ് എൽ സി ബാച്ച് വിദ്യാർഥികൾ ദൈനംദിന പഠനപ്രവർത്തനങ്ങൾക്ക് സഹായകരമാകുന്ന വിധം 15 സീലിംഗ് ഫാനുകൾ വിദ്യാലയത്തിന് നൽകി.സ്കൂൾ അങ്കണത്തിൽ കഴിഞ്ഞ ദിവസം നടത്തിയ പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ തുടർ പ്രവർത്തനമായിട്ടാണ് സ്നേഹോപഹാരം നൽകിയത്.
Advertisment
പഴയ സഹപാഠികളെ കണ്ടെത്തി തുടങ്ങിയ 'ഓർമ്മ വസന്തം' എന്നപേരിലുള്ള സോഷ്യൽ മീഡിയ കൂട്ടായ്മയാണ് ഇത്തരം ജീവകാരുണ്യ പ്രവർത്തനത്തെയും സൗഹൃദക്കൂട്ടത്തെയും ചലിപ്പിക്കുന്നത്. ഓർമ വസന്തം ഭാരവാഹികളായ രാധ ലക്ഷ്മണൻ,ബിജു ചാർളി,സിലാസ്,ശ്രീകാന്ത്, സതീശൻ,മോഹൻദാസ്,ബിജു മാത്യു,ജയപ്രകാശ്, സുരേഷ്,ശിവരാമൻ തുടങ്ങിയവർ
കാര്യപരിപാടികൾക്ക് നേതൃത്വം നൽകി.
ഹയർസെക്കന്ററി പ്രിൻസിപ്പൽ ബിനോയ്, ഹൈസ്‌കൂൾ പ്രധാന അധ്യാപകൻ ജമീർ,പിടിഎ പ്രസിഡന്റ് സജി പീറ്റർ,വൈസ് പ്രസിഡന്റ് കെ. വി. ജയപ്രകാശ്, തുടങ്ങിയവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us