ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റി 'ഒക്ക്യുപ്പയ് മലപ്പുറം' എന്ന മുദ്രാവാക്യമുയർത്തി ഉപരോധ സമരം നടത്തി

New Update

publive-image

മലപ്പുറത്ത് ആവശ്യമായ സ്ഥിരം ബാച്ചുകൾ അനുവദിക്കാതെ പ്ലസ് വൺ അലോട്ട്മെന്റ് നടത്തരുത് , ബിരുദ സീറ്റുകളുടെ ലഭ്യത ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഒക്ക്യുപ്പയ് മലപ്പുറം' (OCCUPY MALAPPURAM) എന്ന എന്ന മുദ്രാവാക്യമുയർത്തി മലപ്പുറത്ത് ഇന്ന് ഉപരോധ സമരം നടത്തുകയാണ്.

Advertisment

പതിനേഴ് വർഷമായി തുടരുന്ന മലപ്പുറത്തോടും മലബാറിനോടുമുള്ള വംശീയമായ ഈ വിവേചനം സർക്കാർ അവസാനിപ്പിക്കണമെന്നും അവസരങ്ങളിലും വിഭവ വിതരണത്തിലും നീതി നടപ്പിലാക്കണമെന്നും മലപ്പുറത്ത് ജനസംഖ്യാനുപാതികമായി വികസനമെത്തിക്കണമെന്നും ഫ്രറ്റേണിറ്റി മുവ്മെന്റ് ഈ സമരത്തിൽ ആവശ്യങ്ങളായി ഉന്നയിക്കും.

പത്താം ക്ലാസ് വിജയിച്ച വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും, +2 കഴിഞ്ഞ് ബിരുദ കോഴ്സുകളിലേക്ക് പ്രവേശനം തേടുന്നവരും, മലപ്പുറത്തെ ബഹുജനങ്ങളും അടക്കം അയ്യായിരത്തോളം പേർ ഒത്തുചേരുന്ന രീതിയിലാണ് 'OCCUPY MALAPPURAM' സംഘടിക്കുന്നത്.

'ഒക്ക്യുപ്പയ് മലപ്പുറം' ഉപരോധ സമരം വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും. വ്യത്യസ്ത രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരും മറ്റു വിദ്യാർത്ഥി നേതാക്കളും പരിപാടിയിൽ അഥിതികളായി പങ്കെടുക്കും.

Advertisment