ഇന്ത്യയിലെ ക്രിസ്ത്യാനികളും മുസ്ലീംങ്ങളും പരിവർത്തകരാണ്: കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് പി. രാമഭദ്രൻ

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

പാലക്കാട്: നമ്മൾ ഭാരതീയർ - നമ്മൾ മനുഷ്യരാണ് നമ്മൾ താഴ്ന്ന വരല്ല താഴ്ത്തപ്പെട്ടവരാണെന്നും കേരള ദളിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് പി.രാമഭദ്രൻ. കേരള ദളിത് ഫെഡറേഷൻ ജില്ല കൺവെൻഷൻ അതിഥി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

ഇന്ത്യയിലെ ക്രിസ്ത്യാനികളും മുസ്ലീംങ്ങളും പരിവർത്തനം ചെയ്യപ്പെട്ടവരാണ്. ഇന്ത്യയിൽ ഹിന്ദുക്കളാണ് ഉണ്ടായിരുന്നത്. പരിവർത്തനം ചെയ്ത ക്രിസ്ത്യാനികളും മുസ്ലീമുകളും ദളിതരാണെന്നു പറയുന്നത് ശരിയല്ലെന്നും രാമഭദ്രൻ ചൂണ്ടിക്കാട്ടി.

publive-image

സംഘടന സംസ്ഥാന വൈസ് പ്രസിഡൻ്റ് ഐസക്ക് വർഗ്ഗീസ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി രാജൻ വെമ്പിള്ളി, ഐവർകാല ദിലീപ്, സംസ്ഥാന പ്രവർത്തന സമിതിയംഗം പി.എസ്.നിഷ, സുധീഷ് പയ്യനാട്, രാജൻ പുലിക്കോട്; സി.പി. ജയപ്രകാശ് എന്നിവർ സംസാരിച്ചു.

publive-image

പുതിയ ഭാരവാഹികളായി രാജൻ പുലിക്കോടൻ (പ്രസിഡൻറ്), ദേവറോയ്, സി. നിഷ (വൈസ് പ്രസിഡൻ്റുമാർ), സി.പി. ജയപ്രകാശ് (ജനറൽ സെക്രട്ടറി), എം.സി സുരേഷ്, എം.സി ഉഷ (സെക്രട്ടറിമാർ), ടി.ആർ സുരേഷ് (ട്രഷറർ), യു.കെ ജയചന്ദ്രൻ, ടി.സി അയ്യപ്പൻ കുട്ടി, എം.രാജേഷ്, സി.സി ശോഭ (കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisment