സമദ് കല്ലടിക്കോട്
Updated On
New Update
/sathyam/media/post_attachments/2B32UKfbYpHookIWWMRB.jpg)
പാലക്കാട് :ചിറ്റൂരിലെ വാല്‍മുട്ടി എന്ന പ്രദേശത്ത്,അമ്പതോളം വീടുകളില്‍ എല്ലാവരും പാട്ടുകാരാണ്.വാമൊഴിയായി തലമുറകളിലൂടെ കലരുന്ന താളവും സംഗീതവുമാണ് അവരുടെ കെെമുതല്‍.എഴുപതു പിന്നിട്ട അമ്മമാര്‍ മുതല്‍ സ്കൂള്‍ കുട്ടികള്‍ വരെ അതിലുണ്ട്.പല വേദികളില്‍ പല നാട്ടുപാട്ടുകള്‍ക്കൊപ്പം അവരുടെ ശബ്ദം ചേര്‍ന്നു.നാളെ (ചൊവ്വ) വാല്‍മുട്ടി സംസ്ഥാന സർക്കാർ പാട്ടുഗ്രാമമായി പ്രഖ്യാപിക്കും.
Advertisment
അങ്ങനെയൊരു വെളിച്ചത്തുണ്ട് പാലക്കാടന്‍ പാട്ടുജീവിതത്തിലേക്ക് പകരുകയാണ് വാല്‍മുട്ടി കോളണിയെന്ന പാലക്കാടന്‍ ഗ്രാമം.പുരോഗമന കലാസാഹിത്യ സംഘം വാല്‍മുട്ടി യൂണിറ്റ് എം ശിവകുമാര്‍, ചിറ്റൂര്‍ മോഹനന്‍, സി ഇ മുരളി, ഹരിശങ്കര്‍, ദീപ, ദിനനാഥ് എന്നിവരൊക്കെ പങ്കുചേര്‍ന്ന് രൂപപ്പെട്ടപ്പോള്‍ വാല്‍മുട്ടിയുടെ താളവും സംഗീതവും ലോകം കേള്‍ക്കണം എന്ന വിചാരത്തിലേക്കതു നീങ്ങി.
അങ്ങനെ വാല്‍മുട്ടി പാട്ടുഗ്രാമം എന്നൊരു ആശയം വന്നു.ഫോക് ലോര്‍ അക്കാദമിയുടെ കലാവിരുന്നില്‍ വാല്‍മുട്ടി പാട്ടുഗ്രാമം ക്ഷണിക്കപ്പെട്ടു.അവര്‍ വേദിയില്‍ ഒരുമിച്ചു പാടി.അരികുകളിലെ അവസാനത്തെ മനുഷ്യരുടെ പാട്ട്, ചൂട്ടുകറ്റകളായ് ജ്വലിച്ചു.സംഗീത പ്രതിഭകളുടെ സ്പര്‍ശം കൊണ്ട് ധന്യമായ പാലക്കാടന്‍ കാറ്റില്‍ സാധാരണ മനുഷ്യരുടെ പാട്ടിന്‍റെ സ്വപ്നവും കലര്‍ന്നു.ചിറ്റൂരിലെ ഇഎംഎസ് ഹാളില്‍ മന്ത്രി എം ബി രാജേഷ് വാല്‍മുട്ടി പാട്ടുഗ്രാമം പ്രഖ്യാപനം നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us