അന്താരാഷ്‌ട്ര യോഗ ദിനം; പ്രാധാന്യം, സന്ദേശം തുടങ്ങിയവ അറിയാം..

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

മനുഷ്യന്റെ മാനസിക - ശാരീരിക ആരോഗ്യ സംരക്ഷണത്തിന് പ്രാചീനക്കാലം മുതൽ ഇന്ത്യയിൽ പരിശീലിച്ച് വരുന്ന ഒന്നാണ് യോഗ. എല്ലാ വർഷവും ജൂൺ 21 നാണ് അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നത്. സംസ്‌കൃത വാക്കായ യുജിൽ നിന്നാണ് യോഗ എന്ന വാക്കിന്റെ ഉത്ഭവം. മനുഷ്യന്റെ ശരീരത്തിന്റെയും മാനസിക ബോധത്തിന്റെയും ബന്ധത്തെ സൂചിപ്പിക്കുന്ന വാക്കാണ് യൂജ്. ഇപ്പോൾ ലോകത്തെമ്പാടും യോഗ പരീശീലിക്കുന്നുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ ഗുണം ചെയ്യുന്ന പരിശീലന മുറയാണ് യോഗ.

Advertisment

publive-image

അന്താരാഷ്‌ട്ര യോഗ ദിനത്തിന്റെ ചരിത്രം

2014 സെപ്തംബര്‍ 27ന് ഐക്യരാഷ്ട്ര സഭയുടെ 69 - മത്തെ സമ്മേളനത്തില്‍  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു വച്ച ആശയമാണ് അന്താരാഷ്‌ട്ര യോഗ ദിനം. യോഗയ്ക്കായി ഒരു അന്താരാഷ്ട്ര ദിനം വേണമെന്ന മോദിയുടെ ആവശ്യം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ റിക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. മനുഷ്യരാശിയുടെ ആരോഗ്യത്തിനും നല്ല ജീവിതത്തിനും പ്രയോജനകരമാകുന്ന സമഗ്രകര്‍മ്മ പദ്ധതിയായ യോഗ 193 ല്‍ 177 രാഷ്ട്രങ്ങളും സഭയില്‍ അംഗീകരിച്ചിരുന്നു.

 സമൂഹത്തിന്‍റെ നാനാതുറകളിലുള്ളവര്‍ക്ക് യോഗയുടെ ആരോഗ്യ പദ്ധതിയിലൂടെ രോഗശാന്തിയും ജീവിതസമാധാനവും കൈവരിക്കാന്‍ കഴിയുമെന്നും നിരവധി രോഗങ്ങളെ ചെറുക്കാന്‍ യോഗയിലൂടെ കഴിയുമെന്നും ഐക്യരാഷ്ടസഭ മനസിലാക്കിയതോടെ ജൂണ്‍ ‍21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. അതിന് പിന്നാലെ 2015 ഏപ്രില്‍ 29 ന് യോഗ ദിനത്തിനായി പ്രത്യേകം തയാറാക്കിയ ലോഗോ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പ്രകാശനം ചെയ്തു.

യോഗ സ്ഥിരമായി പരിശീലിക്കുന്ന ഒരാൾക്ക് മരുന്ന് പൂർണമായും ഒഴിവാക്കാൻ പറ്റുമെന്നാണ് യോഗാചാര്യന്മാരുടെ അഭിപ്രായം. രക്തസമ്മർദം, പ്രമേഹം, കൊളസ്‌ട്രോൾ, മാനസികസംഘർഷം എന്നിങ്ങനെയുള്ള എല്ലാ ജീവിതശൈലീ രോഗങ്ങൾക്കും യോഗ ഒരു പരിഹാരമാണ്. മെഡിറ്റേഷൻ അഥവാ ധ്യാനമാണ് യോഗയിൽ ഏറ്റവും പ്രധാനപ്പെട്ടത്. എല്ലാ രോഗങ്ങൾക്കുമുള്ള ഒറ്റമൂലിയാണ് ധ്യാനമെന്നും അഭിപ്രായമുണ്ട്. മനസ്സിനെ ശാന്തതയിലെത്തിക്കാൻ ധ്യാനത്തിന് സാധിക്കും.  മനസ്സിന്‍റെ പ്രവർത്തനങ്ങളെ യോഗയിലൂടെ നിയന്ത്രിച്ച് ധ്യാനാവസ്ഥയിലെത്തിക്കാൻ സാധിക്കും. മനസ്സിനെ നിയന്ത്രിക്കാനായാൽ രോഗങ്ങളെയും നിയന്ത്രിക്കാം.

2022 ലെ അന്താരാഷ്‌ട്ര യോഗ ദിനം പങ്ക് വെക്കുന്ന സന്ദേശം മാനവികതയ്ക്കായി  യോഗ പരിശീലിക്കാം എന്നതാണ്. അംഗ വൈകല്യം ഉള്ളവർ ട്രാൻസ്‌ജെൻഡർ, സ്ത്രീകൾ കുട്ടികൾ എന്നിവർക്കായി പ്രത്യേക യോഗാദിന പരിപാടികളും ഇത്തവണ സർക്കാർ ആവിഷ്കരിച്ചിട്ടുണ്ട്. ഇത് കൂടാതെ 8 മത് യോഗ ദിനത്തോട് അനുബന്ധിച്ച് നിരവധി സംഘടനങ്ങളും വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Advertisment