മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ കരിമ്പ ഗ്രാമ പഞ്ചായത്തിന് മണ്ണാർക്കാട് ബ്ലോക്കിൽ ഒന്നാം സ്ഥാനം

New Update

publive-image

മണ്ണാർക്കാട് :മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ കരിമ്പ ഗ്രാമ പഞ്ചായത്ത് മണ്ണാർക്കാട് ബ്ലോക്കിൽ ഒന്നാം സ്ഥാനം നേടി.ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴിൽ ദിനങ്ങൾ ഫലപ്രദമായി പൂർത്തിയാക്കിയതിലും വിവിധങ്ങളായ പദ്ധതികൾ നടപ്പാക്കിയതിനുമാണ് ഗ്രാമപഞ്ചായത്ത് മികവ് നേടുന്നത്. 2021 സാമ്പത്തിക വർഷത്തിലും കരിമ്പ മണ്ണാർക്കാട് ബ്ലോക്കിൽ ഒന്നാമതെത്തിയിരുന്നു.

Advertisment

കുളം നിർമാണം, ഗ്രാമീണ റോഡുകൾ, നടപ്പാതകൾ, ശുചീകരണം,തോട് നിർമാണം, സംരക്ഷണഭിത്തി നിർമാണം,ആട്ടിൻകൂട് കോഴികൂട് വിതരണം,അങ്കണവാടി, പൊതു കിണർ,തുടങ്ങി ചെറുതും വലുതുമായ നിരവധി പദ്ധതികൾ രണ്ടായിരത്തിനാനൂറോളം
തൊഴിലുറപ്പ് തൊഴിലാളികളിലൂടെ, നൂറ് തൊഴിൽ ദിനങ്ങളിലൂടെ നടപ്പാക്കിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ പറഞ്ഞു.

ആസ്തി വികസനവും ഗുണഭോക് ക്താക്കളുടെ ജീവിതനിലവാരവും മെച്ചപ്പെടുത്തുക എന്ന ഉദ്ദേശലക്ഷ്യത്തോടെയാണ് പ്രവർത്തികൾ നിർവഹിച്ചിട്ടുള്ളത്. ഇത്തവണ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളിൽ മികച്ച ഇടപെടലുകളാണ് കരിമ്പ നടത്തിയത് .കൂടാതെ തോടുകൾക്ക് സംരക്ഷണഭിത്തി ഒരുക്കുന്നതിലും ഗ്രാമസഭകളിലെ നിർദേശങ്ങൾക്കനുസരിച്ച് തൊഴിലുറപ്പ്‌ പദ്ധതിയെ രൂപപ്പെടുത്തുന്നതിലും നടപ്പാക്കുന്നതിലും ഭരണസമിതിയും ഉദ്യോഗസ്ഥരും തൊഴിലാളികളും നിരന്തര പരിശ്രമം നടത്തി.

Advertisment