അങ്കമാലിയിലെ ഈന്തപ്പനകൾ ; അനൂപിന്റെ വീട്ടുമുറ്റത്തെ അപൂർവ്വക്കാഴ്ച

author-image
ജൂലി
New Update

publive-image

അങ്കമാലി: അറേബ്യൻ മരുഭൂമികളിൽ പൂത്തു കായ്ച്ചു കിടക്കുന്ന ഈന്തപ്പനയിലെ മധുരമൂറുന്ന സ്വർണ്ണവർണ്ണമാർന്ന സ്വർഗ്ഗീയഫലം അങ്കമാലിയ്ക്കടുത്ത് വേങ്ങൂരിൽ സ്വന്തം വീട്ടുമുറ്റത്ത് കുലച്ചുനിൽക്കുന്ന കാഴ്ച അനൂപിന് ഏറെ അഭിമാനവും സന്തോഷവും നൽകുമ്പോൾ
നാട്ടുകാർക്കെല്ലാം അതൊരു കൗതുകക്കാഴ്ചയായി തീർന്നിരിക്കുകയാണ്. വളരെ അപൂർവ്വമായി മാത്രമെ ഈന്തപ്പന കേരളത്തിൽ വളർന്ന ചരിത്രമുള്ളൂ. നീണ്ട വേനലും കുറഞ്ഞ അന്തരീക്ഷ ആര്‍ദ്രതയും കായ്പാകമായി വരുന്ന സമയത്ത് നീണ്ടുനില്‍ക്കുന്ന മഴയുമില്ലാത്ത ഒരു കാലാവസ്ഥയാണ് ഈന്തപ്പന വളരുന്നതിനാവശ്യം. അതുകൊണ്ടുതന്നെ കേരളം ഈന്തപ്പന കൃഷിക്ക് യോജിച്ചതല്ല എന്നാണ് കാർഷിക വൈജ്ഞാനിക മേഖലയിലുള്ളവർ പറയുന്നത്.

Advertisment

publive-image

ഗൾഫിൽ ജോലിനോക്കുന്ന കൂവപ്പടി ഇളമ്പകപ്പിള്ളി കക്കാട്ടുകുടി അനൂപ് ഗോപാൽ വേങ്ങൂരിലെ വിശ്വജ്യോതി പബ്ലിക് സ്‌കൂളിനു പിന്നിലായി പുതുതായി പണിത വീട്ടുമുറ്റത്ത് അഞ്ച് ഈന്തപ്പന തൈകൾ രാജസ്ഥാനിൽ നിന്നും കൊണ്ടുവന്നു നട്ടത് ഒരു പരീക്ഷണം എന്ന നിലയിലാണ്. അവയിൽ രണ്ടെണ്ണം വേരുപിടിച്ച് വളർന്നു. മൂന്നുവർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിൽ പൂത്ത് തളർത്ത് കായ്കളായി.

publive-image

ഇന്നത് സ്വർണ്ണവർണ്ണനിറമാർന്ന് പഴുത്ത് പാകമായികൊണ്ടിരിക്കുകയാണ്. വേങ്ങൂരിലെ 'ആദിദേവ'ത്തിന്റെ തിരുമുറ്റത്ത് അഴകുവിതാനിച്ചു നിൽക്കുന്ന ഈന്തപ്പനക്കാഴ്ച സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ കാഴ്ചക്കാരായെത്തുന്നവരുടെ എണ്ണവും കൂടിയതായി അനൂപ് പറഞ്ഞു. മസ്കറ്റിൽ ഓയിൽ ആന്റ് ഗ്യാസ് കമ്പനിയിൽ ഉദ്യോഗസ്ഥനായ അനൂപ് ലീവ് കഴിഞ്ഞു തിരിച്ചു പോയതോടെ ഭാര്യ അശ്വതിയുടെയും കുടുംബാംഗങ്ങളുടെയും പരിചരണത്തിലാണ് ഇപ്പോൾ ഈന്തപ്പനകൾ.

Advertisment