ഒരു കുഞ്ഞിന്‍റെ ജീവിതത്തിൽ അച്ഛനുള്ള പ്രാധാന്യം പറഞ്ഞറിയിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. പലപ്പോഴും അച്ഛന്‍റെ സ്വഭാവ രീതികളും പെരുമാറ്റവും മക്കളെ സ്വാധീനിക്കാറുണ്ട്.തന്റെ മക്കൾക്ക് ജീവിതത്തിൽ ഏറ്റവും മികച്ചതിൽ വച്ച് മികച്ചത് നൽകാനാണ് ഓരോ അച്ഛനും ശ്രമിക്കുന്നത്
/sathyam/media/post_attachments/76xh5FFwBAC2Gvq7gy80.jpg)
'ഫാദേഴ്സ് ഡേ'യിൽ മിക്ക ആളുകളും അച്ഛനോടുള്ള തങ്ങളുടെ സ്നേഹത്തിന്റെയും നന്ദിയുടെയും പ്രതീകമായി ആശംസകൾ അയക്കുകയും കാർഡുകൾ കൈമാറുകായും ചെയ്യാറുണ്ട്, കേക്ക് ഉണ്ടാക്കുന്നു, നല്ല ഭക്ഷണം തയ്യാറാക്കുന്നു, അല്ലെങ്കിൽ പൂക്കൾ അവർക്ക് നൽകുന്നു. രക്ഷാകർതൃ ബന്ധങ്ങൾക്ക് പിതൃദിനം ദൃഢമേകുന്നു. അച്ഛന്മാർക്കു വേണ്ടി മാത്രം സമർപ്പിക്കപ്പെട്ടതല്ല ഈ ദിവസം, നമ്മുടെ മനസ്സിനെയും ചിന്തകളെയും രൂപപ്പെടുത്തുകയും നമ്മുടെ ആഗ്രഹങ്ങൾക്ക് ചിറകുനൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പിതാക്കന്മാരെ ആദരിക്കുന്നതിനും ഈ ദിനം സമർപ്പിക്കുന്നു.