സർക്കാരിന്റെ അഴിമതി തുറന്ന് കാട്ടുന്നവരെ പ്രതിക്കൂട്ടിൽ ആക്കി രക്ഷപെടാൻ ശ്രമം : സജി മഞ്ഞക്കടമ്പിൽ

New Update

publive-image

പാലാ : ഒരു ദിവസം ചുരുങ്ങിയത് 9 അഴിമതി എങ്കിലും നടത്തുന്ന ഇടതുസർക്കാരിന്റെ അഴിമതി തുറന്നുകാട്ടുന്നവരെ പ്രതിക്കൂട്ടിൽ ആക്കി പുകമറ സ്യഷ്ടിച്ച് സർക്കാരിന്റെ കീഴിൽ നടക്കുന്ന അഴിമതിയും ,വിലക്കയറ്റവും,കാർഷിക വിളകളുടെ വിലയിടിവുമടക്കമുള്ള വിഷയങ്ങളിൽ നിന്നും ചർച്ച വഴി മാറ്റി രക്ഷപെടൻ വിഫലശ്രമം നടത്തുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

Advertisment

പിണറായി സർക്കാരിന്റെ കീഴിൽ നടന്ന ഭീകരമായ അഴിമതികളായ എ.ഐക്യമറ, കെ. ഫോൺ , മെഡിക്കൽ സർവ്വിസ് കേർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മരുന്ന് ഗോഡൗണുകളിലെ ക്രിത്രിമ തീപിടുത്തം, വന്യമൃഗ ആക്രമണം, മയക്കുമരുന്ന് വ്യാപനം, എന്നിവ തുറന്നു കാട്ടാൻ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 20ന് കേരളത്തിലെ 140 നിയോജകമണ്ഡലം കേന്ദ്രങ്ങളിലും നടക്കുന്ന അഴിമതി വിരുദ്ധ സായാഹ്ന സദസിന്റെ ഭാഗമായി പാലാ കുരിശുള്ളി ജംഗ്ഷനിൽ 20/6/2023 ചെവ്വാഴ്ച്ച ഉച്ചക്ക് 3 മുതൽ 7  വരെ നടക്കുന്ന ജനകീയ സദസിന്റെ വിജയത്തെക്കുറിച്ച് അലോചിക്കുന്നതിന് പാലായിൽ ചേർന്ന യുഡിഎഫ് പാലാ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

യുഡിഎഫ് പാല നിയോജകമണ്ഡലം ചെയർമാൻ പ്രൊഫ. സതീശ് ചൊള്ളാനി അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് പാല നിയോജകമണ്ഡലം പ്രസിഡണ്ട് ജോർജ് പുളിങ്കാട്,കോൺഗ്രസ് പാല ബ്ലോക്ക് പ്രസിഡണ്ട് എൻ സുരേഷ്, ആർ സജീവ്, ചാക്കോ തോമസ്, ആർ പ്രേംജി , ജയിംസ് മാത്യ തെക്കെൽ, കെ.റ്റി. ജോസഫ്, അനസ്കണ്ടത്തിൽ, കെ.ഗോപി, പ്രശാന്ത് വള്ളിച്ചിറ, രാജൻ കൊല്ലംപറമ്പിൽ , ഷിബു പൂവേലിൽ, പ്രേംജിത്ത് ഏർത്തയിൽ, ഷോജി ഗോപി, ജോസ് വേരനാനി, ബാബു മുകാല, ടോം കോഴിക്കോട്, ജോസ് കുഴികുളം, പയസ് മാണി, മത്തച്ചൻ അരീപ്പറമ്പിൽ, ബിജു .പി.കെ, കെ.കെ.ശാന്താറാം, ജോഷി നെല്ലിക്കുന്നേൽ, കെ. എൻ ഗോപിനാഥൻ നായർ ,സജി ഓലിക്കര, ബോബി മുന്നുമാക്കൽ, സിബി ചക്കാലക്കൽ, സിബി നെല്ലൻ കുഴിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment